Wayanadan Vloger Bus: തെറി പറഞ്ഞവരൊക്കെ ചമ്മി, വയനാടൻ വ്ലോഗർ ഒടുവിൽ ബസ് വാങ്ങി
Wayanadan Vloger Jishnu's New Bus: കാടാമ്പുഴ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം പോയി വാഹനത്തിൻ്റെ പൂജ നടത്തിയ വീഡിയോയയും ജിഷ്ണു പങ്ക് വെച്ചിരുന്നു
കുത്തുവാക്കുകളും പുച്ഛവും നേരിട്ടും, വീഡിയോയിലെത്തുന്ന തെറിവിളി കമൻ്റുകളെ ഒഴിവാക്കിയും വയനാടൻ വ്ളോഗർ ഒടുവിൽ സ്വന്തമായൊരു ടൂറിസ്റ്റ് ബസ്സങ്ങ് വാങ്ങി. വയനാട്ടിൽ നിന്നുള്ള വ്ലോഗിങ്ങ് ദമ്പതികളായ ജിഷ്ണുവിൻ്റെയും ദൃശ്യയുടെയും ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് പൂർത്തിയായത്.പത്തനംതിട്ടയിൽ നിന്നും വാങ്ങിയ ബസ്സിനിട്ടിരിക്കുന്ന പേരും വയനാടൻ എന്നാണ്. കാടാമ്പുഴ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം പോയി വാഹനത്തിൻ്റെ പൂജ നടത്തിയ വീഡിയോയയും വയനാടൻ വ്ളോഗർ ജിഷ്ണ പങ്ക് വെച്ചിരുന്നു. അതേസമയം വാഹനം വാങ്ങാൻ പോകുന്ന വീഡിയോയുടെ താഴെയും ചില കമൻ്റുകൾ എത്തുന്നുണ്ട്.
അങ്ങനെ വയനാടൻ വ്ലോഗർ വണ്ടി മുതലാളി ആയി എന്ന് ഒരു വിഭാഗം പറയുമ്പോൾ,തെറി കേട്ട് വണ്ടി വാങ്ങിയ ലോകത്തിലെ ആദ്യ മനുഷ്യൻ എന്നാണ് മറ്റൊരാളുടെ കമൻ്റ്. എന്നാൽ വയനാടൻ വ്ലോഗറെ അഭിനന്ദിച്ചു കൊണ്ടും, ആശംസ അറിയിച്ചു കൊണ്ടും ഒരു വിഭാഗം എത്തിയിരുന്നു. ഇനി വാഹനം ഒാടിക്കുന്ന വ്ലോഗ് ഒരെണ്ണം ചെയ്യണമെന്നും പുതിയ സംരംഭത്തിന് ആശംസകളും കമൻ്റിൽ എത്തുന്നുണ്ട്.
ജിഷ്ണുവും ഭാര്യ ദൃശ്യയുമാണ് സാധാരണ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇരുവരും ലൈഫ് സ്റ്റൈൽ വ്ളോഗിങ്ങിലാണ് കൂടുതൽ വീഡിയോകൾ പങ്ക് വെക്കുന്നത്.യൂ ട്യൂബിൽ അമ്മൂസ് എന്ന് അറിയപ്പെടുന്ന ദൃശ്യക്ക് 6,20000 സബ്സ്ക്രൈബർമാരും, ജിഷ്ണുവിന് 1.79 മില്യൺ സബ്സ്ക്രൈബർമാരും യൂട്യൂബിലുണ്ട്. വ്ലോഗിങ്ങ്, ബ്രാൻഡ് പ്രമോഷൻ എന്നിവയാണ് ഇരുവരുടെയും പ്രധാന വരുമാനം. നിരവധി പേരാണ് ഇരുവരുടെയും പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയത്.
തെറി പറയുന്നവരുടെ നിര
ജിഷ്ണുവിൻ്റെയും ദൃശ്യയുടെയും വീഡിയോകൾക്ക് മിക്കവാറും തെറി കമൻ്റുകളാണ് സാധാരണ എത്തുന്നത്. എന്നാൽ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രേക്ഷക പ്രതികരണം അൽപ്പം കൂടി വ്യത്യസ്തമായിരുന്നു. എങ്കിലും ചിലരെങ്കിലും നെഗറ്റീവ് കമൻ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ഇരുവരുടെയും മലേഷ്യൻ ട്രിപ്പിൻ്റെ വീഡിയോകൾക്ക് താഴെയും നെഗറ്റീവ് കമൻ്റുകളുടെ വമ്പൻ നിര തന്നെ കാണാം.
എയറിലായി സീക്രട്ട് ഏജൻ്റ്
അതേസമയം യൂട്യൂബിൽ നിന്നെത്തുന്ന മറ്റൊരു വാർത്തയിൽ ഉണ്ണി മുകുന്ദൻ്റെ മാർക്കോ റിവ്യൂ നൽകിയ സീക്രട്ട് ഏജൻ്റ് (സായി) എയറിലായി. മാർക്കോ രക്ത രൂക്ഷിതമെന്ന് പറഞ്ഞ മുഖത്തെല്ലാം സോസും തേച്ച് ചിത്രത്തിൻ്റെ റിവ്യൂ പറഞ്ഞതോടെയാണ് സായികൃഷ്ണക്കെതിരെയും പ്രേക്ഷകരെത്തിയത്. നേരത്തെ മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കൊമ്പ് കോർത്തത് വലിയ വിവാദമായിരുന്നു ഇതിന് പിന്നാലെയാണ് സായിയുടെ മാർക്കോ റിവ്യൂവും എയറിലാകുന്നത്. ബിഗ് ബോസ് താരം കൂടിയായ സായി സാധാരണ അധികം റിയാക്ഷൻ വീഡിയോകളാണ് യൂട്യൂബിൽ പങ്ക് വെക്കുന്നത്. മിക്ക വീഡിയോകളിലും തൻ്റെ കാറിലായിരിക്കും സായി ഇരിക്കുന്നത്.