Wayanadan Vlogger Bus Issue: അത് മുഴുവൻ പെയിൻ്റ് അടിക്കണം, പൈസ അവൻ്റെ കയ്യിൽ നിന്നും വാങ്ങും, വെറുതെ വിടില്ല- വയനാടൻ വ്ലോഗർ

Wayanadan vloger Bus News: പരാതി കൊടുത്തിട്ടുണ്ടെന്നും പ്രതിയെ എന്തായാലും പിടിക്കുമെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലാണ് ദമ്പതികൾ പരാതിപ്പെട്ടത്

Wayanadan Vlogger Bus Issue: അത് മുഴുവൻ പെയിൻ്റ് അടിക്കണം, പൈസ അവൻ്റെ കയ്യിൽ നിന്നും വാങ്ങും, വെറുതെ വിടില്ല- വയനാടൻ വ്ലോഗർ

Wayanadan Vlogger Bus

arun-nair
Updated On: 

28 Jan 2025 17:43 PM

സാമൂഹിക മാധ്യമങ്ങൾ വഴി എല്ലാവർക്കും സുപരിചിതരായ വ്ലോഗിങ്ങ് കപ്പിൾസാണ് ജിഷ്ണുവും ദൃശ്യയും. തങ്ങളുടെ വ്യത്യസ്തമായ വീഡിയോകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായൊരു ടൂറിസ്റ്റ് ബസ് സ്വന്തമാക്കിയ സന്തോഷവും പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബസിന് നേരെയുണ്ടായ സാമൂഹിക വിരുദ്ധരുടെ ചെയ്തികൾക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ഇരുവരും. ബസിൻ്റെ ബോഡിയിൽ മൂർച്ചയേറിയ എന്തോ ഒന്ന് ഉപയോഗിച്ച് കുത്തി വരച്ചിരുക്കുകയാണെന്ന് ജിഷ്ണു പങ്ക് വെച്ച വീഡിയോയിൽ പറയുന്നു. ഒരു വശം മുഴുവൻ പോറലുള്ളതിനാൽ മുഴുവനും പെയിൻ്റ് ചെയ്യേണ്ടി വരുമെന്നും വീഡിയോയിലുണ്ട്.

ഇരുവരും പറഞ്ഞത്

ചെലോർക്ക് ഒരു വിചാരമുണ്ട് ഞങ്ങൾ എന്ത് ചെയ്താലും മിണ്ടാതിരിക്കുമെന്ന് ഞങ്ങൾ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിൽ കംപ്ലൈയിൻ്റ് ചെയ്തിട്ടുണ്ട്. ആരോ എന്തോ ആണിയോ മറ്റോ കൊണ്ട് ബസിൻ്റെ ഒരു ഭാഗം മുഴുവൻ വരച്ചിട്ടുണ്ട്. പെയിൻ്റൊക്കെ കളഞ്ഞിട്ടുണ്ട്. എന്തായാലും അവനെ പിടിക്കും. വരച്ച ഭാഗത്ത് മാത്രമല്ല ആ ഭാഗം മുഴുവൻ പെയിൻ്റ് അടിക്കണം. എത്ര രൂപ പൈസ വരുമെന്ന് അറിയാമോ അവനെ പിടിച്ച് ആ പൈസ പെയിൻ്റിംഗിന് എത്ര രൂപ ബില്ല് വരുമോ അത് അവനെ കൊണ്ട് തന്നെ കൊടുപ്പിക്കും- ജിഷ്ണുവും ദൃശ്യയും പറയുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നുമാണ് ഇവർ ബസ് വാങ്ങിയത്. ഇതിനിട്ടിരിക്കുന്ന പേരും വയനാടൻ എന്നാണ്. വാഹനത്തിൻ്റെ പൂജയും കാടാമ്പുഴ ക്ഷേത്രത്തിൽ വാഹനവുമായി പോയ വീഡിയോയും ജിഷ്ണു പങ്കു വെച്ചിരുന്നു.

യൂ ട്യൂബിൽ ദൃശ്യക്ക് 6,20000 സബ്സ്ക്രൈബർമാരും ജിഷ്ണുവിന് 1.79 മില്യൺ സബ്സ്ക്രൈബർമാരുമാണുള്ളത്. ഇരുവരും യൂട്യൂബിലെ ലൈഫ് സ്റ്റൈൽ വ്ലോഗർമാരാണ്. ബ്രാൻ പ്രോമോഷനും ഇവർ നടത്തുന്നുണ്ട്. ഏതായാലും നിരവധി പേരാണ് ജിഷ്ണുവിനും ദൃശ്യക്കും പിന്തുണ അറിയിച്ച് വീഡിയോയിൽ കമൻ്റ് ചെയ്യുന്നത്. ബസ് പോറിയവരെ കണ്ടെത്തുമെന്ന് പറഞ്ഞിരിക്കുകയാണ് വ്ലോഗർ ദമ്പതികൾ.

 

ട്രെയിൻ ടിക്കറ്റിനൊപ്പം ഈ സേവനങ്ങൾ ഫ്രീയാണ്, അറിയുമോ?
എരിവുള്ള ഭക്ഷണങ്ങൾ അധികം വേണ്ട
കരളിനെ കാക്കാൻ പാവയ്ക്ക ജ്യൂസ്
ഈ ശീലങ്ങള്‍ കിഡ്‌നിയെ അപകടത്തിലാക്കും