Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്

Wayanad Landslide Actor Prabhas : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് കോടി രൂപയുടെ സംഭാവനയുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം തുക സംഭാവന ചെയ്തത്.

Wayanad Landslide : വയനാട് ദുരിതബാധിതർക്ക് സഹായം; രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്

Wayanad Landslide Actor Prabhas (Image Courtesy - Social Media)

abdul-basith
Published: 

07 Aug 2024 12:59 PM

വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് സഹായവുമായി നടൻ പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും (Wayanad Landslide) എല്ലാവരും കേരളത്തെ പിന്തുണയ്ക്കണമെന്നും താരം അഭ്യർത്ഥിച്ചു. അല്ലു അർജുൻ, റാം ചരൺ, ചിരഞ്ജീവി തുടങ്ങി വിവിധ തെലുങ്ക് താരങ്ങൾ വയനാടിന് സഹായവുമായി എത്തിയിരുന്നു.

വയനാട്ടിലെ ദുരിതബാധിതർക്കായി അല്ലു അർജുൻ 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും ദുരന്തത്തിൽ താൻ അതീവ ദുഖിതനാണെന്നും താരം പറഞ്ഞിരുന്നു. ചിരഞ്ജീവിയും രാംചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന ചെയ്തു.

Also Read : Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

വയനാടിനായി വേറെയും താരങ്ങൾ സഹായം നൽകിയിരുന്നു. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

വയനാട് ഉരുൾപൊട്ടൽ ബാധിച്ച മേഖലകളിൽ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ആറ് മാസത്തെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തേക്ക് ഇവിടെ വൈദ്യുതി ചാർജ് ഈടാക്കരുതെന്നാണ് നിർദ്ദേശം. കുടിശ്ശിക ഉള്ള ഉപഭോക്താക്കളിൽ നിന്ന് അത് ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.

ദുരന്തബാധിതരായ കുട്ടികൾക്ക് 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Stories
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം