Ajith Car Accident : നടൻ അജിത്തിൻ്റെ കാർ അപകത്തിൽ പെട്ടു; സംഭവം കാറോട്ട മത്സരത്തിൻ്റെ പരിശീലനത്തിനിടെ

Actor Ajith Racing Car Accident : 24എച്ച് ദുബായ് 2025 റേസ് മത്സരത്തിൻ്റെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാർ സമീപത്തെ ക്രാഷറിൽ ഇടിച്ച് മറിയുകയായിരുന്നു.

Ajith Car Accident : നടൻ അജിത്തിൻ്റെ കാർ അപകത്തിൽ പെട്ടു; സംഭവം കാറോട്ട മത്സരത്തിൻ്റെ പരിശീലനത്തിനിടെ

നടൻ അജിത്ത്, താരത്തിൻ്റെ കാർ അപകടത്തിൽ പെടുന്ന ദൃശ്യം

Updated On: 

07 Jan 2025 19:15 PM

ദുബായ് : തമിഴ് സൂപ്പർ താരം അജിത്തിൻ്റെ (Actor Ajith) കാർ അപകടത്തിൽ പെട്ടു. 24എച്ച് ദുബായ് 2025 കാർ റേസിങ് മത്സരത്തിൻ്റെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനോടകം താരത്തിൻ്റെ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അതേസമയം അപകടത്തിൽ താരത്തിന് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ വാർത്ത. അപകടത്തിന് ശേഷം കാറിൽ നിന്നും സുരക്ഷിതമായി അജിത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഫാൻസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച റേസിങ്ങിനായി താരം തയ്യാറെടുക്കുന്നതിൻ്റെ വീഡിയോയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതേസമയം മത്സരത്തിനായി താരം അന്തിമ തയ്യാറെടുപ്പിലാണെന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 24എച്ച് ദുബായ് 2025 അജിത്തിൻ്റെ റേസിങ് കരിയറിലെ താരം പങ്കെടുക്കുന്ന ആദ്യ മത്സരമാണ്. നേരത്തെ പരിശീലനത്തിനായി താരം ബാഴ്സലോണയിൽ പോയിരുന്നു.

അജിത്തിൻ്റെ കാർ അപകടത്തിൽ പെടുന്നതിൻ്റെ ദൃശ്യങ്ങൾ

ALSO READ : Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം


റേസിങ്ങിന് പുറമെ താരത്തിൻ്റെ വിടാമുയർച്ചിയാണ് ഇനി തിയറ്ററുകളിൽ എത്താനുള്ള ചിത്രം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രം പൊങ്കലിന് എത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകി. വിടാമുയർച്ചി ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ ഗുഡ് ബാഡ് അഗ്ലിയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന അജിത് ചിത്രം. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.

Related Stories
Rima Kallingal: ‘ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പിടുക; ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നുവെന്ന് ഓർക്കേണ്ടതില്ല’; റിമ കല്ലിങ്കൽ
Rekhachithram Movie Review: പുതുവർഷത്തിൽ ആസിഫ് അലിയുടെ തുടക്കം തന്നെ കലക്കി ; രേഖാചിത്രം തകർപ്പൻ സിനിമയെന്ന് ആദ്യ പ്രതികരണങ്ങൾ
Rekhachithram Movie: ‘മമ്മൂക്ക, നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല’; ‘രേഖാചിത്രം’ സംവിധായകന്‍
Parvathy Thiruvothu: ‘ടോക്സിക്ക്’ ആണ് വിഷയം; ഗീതു മോഹൻദാസിനെ പാർവതി അൺഫോളോ ചെയ്തോ?
Oscar Award: പേര് വന്നതുകൊണ്ട് മാത്രം കാര്യമില്ല; ഓസ്‌കറിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ?
V Sivankutty: ഷേക്ക് ഹാൻഡ് ശാപം! മന്ത്രിയും പെട്ടു; ആസിഫ് അലി കണ്ടില്ല, ചിരി അടക്കാനാവതെ ടൊവിനോ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും