Ajith Car Accident : നടൻ അജിത്തിൻ്റെ കാർ അപകത്തിൽ പെട്ടു; സംഭവം കാറോട്ട മത്സരത്തിൻ്റെ പരിശീലനത്തിനിടെ
Actor Ajith Racing Car Accident : 24എച്ച് ദുബായ് 2025 റേസ് മത്സരത്തിൻ്റെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാർ സമീപത്തെ ക്രാഷറിൽ ഇടിച്ച് മറിയുകയായിരുന്നു.
ദുബായ് : തമിഴ് സൂപ്പർ താരം അജിത്തിൻ്റെ (Actor Ajith) കാർ അപകടത്തിൽ പെട്ടു. 24എച്ച് ദുബായ് 2025 കാർ റേസിങ് മത്സരത്തിൻ്റെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനോടകം താരത്തിൻ്റെ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അതേസമയം അപകടത്തിൽ താരത്തിന് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ വാർത്ത. അപകടത്തിന് ശേഷം കാറിൽ നിന്നും സുരക്ഷിതമായി അജിത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ഫാൻസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച റേസിങ്ങിനായി താരം തയ്യാറെടുക്കുന്നതിൻ്റെ വീഡിയോയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതേസമയം മത്സരത്തിനായി താരം അന്തിമ തയ്യാറെടുപ്പിലാണെന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 24എച്ച് ദുബായ് 2025 അജിത്തിൻ്റെ റേസിങ് കരിയറിലെ താരം പങ്കെടുക്കുന്ന ആദ്യ മത്സരമാണ്. നേരത്തെ പരിശീലനത്തിനായി താരം ബാഴ്സലോണയിൽ പോയിരുന്നു.
അജിത്തിൻ്റെ കാർ അപകടത്തിൽ പെടുന്നതിൻ്റെ ദൃശ്യങ്ങൾ
ALSO READ : Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
റേസിങ്ങിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽ പെട്ടു#heroajith #AjithKumarRacing #AK #Ajith #TV9Malayalam pic.twitter.com/RXZw0ZbzQ4
— TV9 Malayalam (@tv9malayalam) January 7, 2025
റേസിങ്ങിന് പുറമെ താരത്തിൻ്റെ വിടാമുയർച്ചിയാണ് ഇനി തിയറ്ററുകളിൽ എത്താനുള്ള ചിത്രം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രം പൊങ്കലിന് എത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകി. വിടാമുയർച്ചി ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ ഗുഡ് ബാഡ് അഗ്ലിയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന അജിത് ചിത്രം. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.