Sreenath Bhasi : ആദ്യം പച്ചയായ ജാഡ… പിന്നെ പച്ചത്തെറി! ലൈവ് ഷോയ്ക്കിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ
Sreenath Bhasi Live Show Abusive Words Video : ആവേശം എന്ന സിനിമയിലെ പച്ചയായ ജാഡ, പുച്ഛമാണ് പോടാ... എന്ന ഗാനം സ്റ്റേജിൽ ലൈവ് ഷോയിൽ പാടുന്നതിനിടെയാണ് നടൻ പച്ചത്തെറികൾ വിളിച്ചു പറഞ്ഞത്. നടൻ തെറി വിളിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തികുയും ചെയ്തു
സ്റ്റേജിൽ ലൈവ് ഷോയ്ക്കിടെ പച്ചത്തെറികൾ വിളിച്ച് നടനും ഗായകനുമായ ശ്രീനാഥ് ഭാസി. ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന സിനിമയിലെ ജാഡ എന്ന ഗാനം ആലപക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറിപ്പാട്ട് നടത്തിയത്. നടൻ കേട്ടാൽ അറയ്ക്കുന്ന തെറി വിളികൾ നടത്തുന്നതിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
വിവിധ ട്രോൾ പേജുകളിലൂടെ വീഡിയോ ശ്രദ്ധേയമായത്. എവിടെ, ഏത് പരിപാടിക്കിടെയാണ് നടൻ തെറിയഭിഷേകം നടത്തിയെന്നതിൽ വ്യക്തമല്ല. റാപ്പർ ഗായകനുമായ ശ്രീനാഥ് ഭാസി നിരവധി ലൈവ് സ്റ്റേജ് ഷോകളുടെ ഭാഗമാകാറുണ്ട്. അതേസമയം നടൻ്റെ പച്ചത്തെറി കേട്ട കാണികൾ കൈയ്യടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:
*ശ്രദ്ധിക്കുക വീഡിയോയിൽ തെറിവാക്കുകൾ ഉപയോഗിക്കുന്നുണ്ട്
ALSO READ : Sunny Leone | കേരള സർവ്വകലാശാലയിൽ സണ്ണി ലിയോണിയുടെ പരിപാടി വിലക്കിയ കാരണം ഇതാണ്
View this post on Instagram
തെറിയഭിഷേകം നടത്തികൊണ്ട് ശ്രീനാഥ് ഭാസി വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. നേരത്തെ ഒരു ഓൺലൈൻ മാധ്യത്തിന് നൽകിയ അഭിമുഖത്തിനിടെ അവതാരികയെ അസഭ്യം പറഞ്ഞത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. തുടർന്ന അവതാരികയുടെ പരാതിയിൽ പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സംഭത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ മലയാള സിനിമയിലെ നിർമാതാക്കൾ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു.
അവതാരികയോട് തെറിയഭിഷേകം നടത്തി വിവദമായ വേളയിലാണ് ശ്രീനാഥ് ഭാസിയുടെ മറ്റൊരു വീഡിയോയും കൂടി ചർച്ചയായത്. ഒരു എഫ്എം മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് അവതാരകനോട് ശ്രീനാഥ് ഭാസി പച്ചത്തെറികൾ വിളിച്ചു പറയുന്ന വീഡിയോയും പുറത്ത് വന്നു. ഇത് നടനെതിരെ കൂടുതൽ വിമർശനങ്ങൾ സിനിമയ്ക്ക് അകത്തും പുറത്തുമായി ഉയർന്നു വന്നു.
മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലൂടെ ശ്രീനാഥ് ഭാസി വിവാദങ്ങൾക്കും വിലക്കുകൾക്ക് ശേഷം തിരികെയെത്തിയത്. 200 കോടി ക്ലബിലെത്തിയ ചിത്രത്തിലെ സുമേഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. ആവേശം എന്ന സിനിമയിൽ ശ്രീനാഥ് തന്നെയാണ് സുശിൻ ശ്യാം ഒരുക്കിയ ജാഡ എന്ന ഗാനം ആലപിച്ചത്.