Nandamuri Balakrishna : പൊതുവേദിയിൽ നടി അഞ്ജലിയെ പിടിച്ച് തള്ളി ബാലയ്യ; നടനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ
Nandamuri Balakrishna Pushes Anjali Away Video : അഞ്ജലി അഭിനയിച്ച ഗ്യാങ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നന്ദമൂരി ബാലകൃഷ്ണ നടിയെ പിടിച്ച് തള്ളിയത്
ഹൈദരാബാദ് : പൊതുവേദിയിൽ വെച്ച് തെന്നിന്ത്യൻ താരം അഞ്ജലിയെ പിടിച്ച് തള്ളി തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ). അഞ്ജലി പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഗ്യാങ്സ് ഓഫ് ഗോദാവരിയുടെ പ്രചാരണത്തിനോട് അനുബന്ധിച്ച പരിപാടിക്കിടെയാണ് ബാലയ്യ നടിയെ പിടിച്ച് തള്ളിയത്. പരിപാടിയിൽ ബാലയ്യ അതിഥിയായി പങ്കെടുക്കുകയായിരുന്നു. അതേസമയം നടനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
വേദിയിൽ എത്തിയ നടിയോട് ആദ്യം മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു ബാലയ്യ. അൽപ്പം മാറി നിന്നെങ്കിലും അത് ഇഷ്ടപ്പെടാതെ തെലുങ്ക് സൂപ്പർതാരം നടി പിടിച്ച് തള്ളുകയായിരുന്നു. ബാലയ്യയുടെ പ്രവർത്തി കണ്ട് അഞ്ജലിയും സമീപത്തുണ്ടായിരുന്നു സഹതാരം നേഹ ഷെട്ടിയും ഞെട്ടിപ്പോയി. തുടർന്ന രംഗ വഷളാക്കാതെ ഇരുവരും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും ചിരിക്കുകയായിരുന്നു.
Appalling behaviour by Balakrishna and an understandable reaction by the junior artist who laughed it off, but the most horrifying part of this video is the crowd’s reaction to a blatant act of assault, cheering and hooting in approval.
— Siddharth (@DearthOfSid) May 29, 2024
അതേസമയം തെലുങ്ക് സൂപ്പർ താരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സമ്മതമില്ലാതെ പൊതുവേദിയിൽ ഒരു സ്ത്രീ കയറി പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത നടനെതിരെ കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെടുന്നത്. സമാനമായി നിരവധി വിവിദ സംഭവങ്ങൾക്ക് പാത്രമായ വ്യക്തിയാണ് ബാലകൃഷ്ണ. പൊതുവേദിയിൽ വെച്ച് ആരാധകനെ മർദ്ദിച്ചതും, യുവതാരം അങ്കിൾ എന്ന് വിളിച്ചതിന് വേദിയിൽ വെച്ച് രൂക്ഷമായ ഭാഷയിൽ തിരുത്തിയതും ബാലയ്യയെ വിവാദത്തിലേക്കെത്തിച്ചിരുന്നു.
കൃഷ്ണ ചൈതന്യ ഒരുക്കുന്ന ചിത്രമാണ് ഗ്യാങ് ഓഫ് ഗോദാവരി. ചിത്രത്തിൽ വിശ്വക് സെൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലിയും നേഹാ ഷെട്ടിയും ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസർ, പി സായി കുമാർ, ഹൈപ്പർ ആദി, പ്രവീൺ തടുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്യാങ് ഓഫ് ഗോദാവരി നാളെ മെയ് 31ന് തിയറ്ററുകളിൽ എത്തും