Mukesh M Nair Case: ‘വാർത്ത കണ്ട് ഞെട്ടി, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: പോക്സോ കേസിൽ വിശദീകരണവുമായി മുകേഷ് എം നായർ
Mukesh M Nair Pocso Case: തന്റെ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാരാണ് ആസൂത്രണത്തിനു പിന്നിലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ മുകേഷ് പറയുന്നു. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വീഡിയോയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പോക്സോ കേസിൽ വിശദീകരണവുമായി വ്ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇത് തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുകേഷ് പറഞ്ഞു. തന്റെ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാരാണ് ആസൂത്രണത്തിനു പിന്നിലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ മുകേഷ് പറയുന്നു. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വീഡിയോയിൽ പറയുന്നുണ്ട്.
വാർത്ത കണ്ട് ഞെട്ടി. കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യിൽ ഉണ്ട്. കോടതിയിൽ കേസുള്ളത് കൊണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇയാൾ പറയുന്നുണ്ട്. ഇതിനു മുൻപ് പല വ്യാജ ആരോപണങ്ങൾ തനിക്കെതിരെ വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും താൻ പ്രതികരിച്ചില്ലെന്നും മുകേഷ് പറയുന്നു. വ്‌ളോഗർ പെൺകുട്ടിയെ വച്ച് പൈസ ചോദിച്ചുവെന്നും ഇതിനു തെളിവായി സോഷ്യൽ മീഡിയ ചാറ്റ് മുകേഷ് വിഡിയോയിൽ കാണിക്കുന്നുണ്ട്.
അതേസമയം ഫോട്ടോഷൂട്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് മുകേഷിനെതിരെ പോക്സോ കേസ് ചുമത്തിയിരിക്കുന്നത്.കടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read:മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്, കോവളത്തെ റിസോർട്ടിൽ വെച്ച് മോശമായി പെരുമാറിയെന്ന് ഇര
ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേയുടെ ഭാഗമായി കോവളത്തെ റിസോർട്ട് വച്ചാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഓര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണു പരാതി നല്‍കിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.