5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karthik Surya : ‘ആയിരം വീലിൽ ഓടുന്ന സെപ്റ്റിക് ടാങ്ക്’; ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനിലെ യാത്ര അനുഭവം പങ്കുവെച്ച് കാർത്തിക് സൂര്യ

Karthik Surya Vivek Express Travel Vlog : തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും പുറപ്പെട്ട് മൂന്ന് രാത്രികൊണ്ട് അസമിലെ ദിബ്രുഗഡിൽ എത്തുന്ന ട്രെയിൻ സർവീസാണ് വിവേക് എക്സ്പ്രസ്. ഈ ട്രെയിനിലെ യാത്ര അനുഭവമാണ് അടുത്തിടെ കാർത്തിക് സൂര്യ പങ്കുവെച്ചിരിക്കുന്നത്.

Karthik Surya : ‘ആയിരം വീലിൽ ഓടുന്ന സെപ്റ്റിക് ടാങ്ക്’; ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനിലെ യാത്ര അനുഭവം പങ്കുവെച്ച് കാർത്തിക് സൂര്യ
കാർത്തിക് സൂര്യ (Image Courtesy : Screen Grab, Karthik Surya YouTube)
jenish-thomas
Jenish Thomas | Updated On: 21 Oct 2024 20:43 PM

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സർവീസ് നടത്തുന്ന ട്രെയിനാണ് വിവേക് എക്സ്പ്രസ് (Vivek Express). തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് കേരളം വഴി അസമിലെ ദിബ്രുഗഡിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ 80 മണിക്കൂറെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തി ചേരുക. 50 സ്റ്റോപ്പുകൾ അടക്കം 4,200 കിലോമീറ്ററാണ് ഈ ട്രെയിൻ സർവീസ് നടത്തുന്ന ദൂരം. ആഴ്ചയിൽ ഒരിക്കലാണ് ഈ ട്രെയിൻ സർവീസുള്ളത്. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രയുടെ അനുഭവം എങ്ങനെയായിരിക്കുമെന്ന് തൻ്റെ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളി യുട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ (Karthik Surya).

യാത്രയുടെ മൂന്നാം ദിവസമാണ് വിവേക് എക്സ്പ്രസിൽ സഞ്ചരിച്ചതിൻ്റെ യഥാർഥ ദുരവസ്ഥ കാർത്തിക് സൂര്യ വ്യക്തമാക്കുന്നത്. യാത്രയുടെ ഭാഗമായി ഒരു രാത്രി നോൺ-എസി സ്ലീപ്പർ കോച്ചിൽ ചിലവഴിക്കുമ്പോഴാണ് താൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചതെന്ന് വ്ളോഗർ അറിയിച്ചു. ട്രെയിൻ തമിഴ്നാടും ആന്ധ്ര പ്രദേശും മഹാരാഷ്ട്രയും പിന്നിട്ട് ഒഡീഷയിലേക്ക് പ്രവേശിച്ചതോടെ കൂടുതൽ പേർ റിസർവേഷൻ കംപാർട്ട്മെൻ്റിൽ പ്രവേശിച്ച് തമ്പടിക്കുകയും ചെയ്തു. രാത്രിയിൽ ഉറങ്ങിയ സമയത്ത് തൻ്റെ ബെർത്തിൽ മറ്റൊരാൾ വന്നിരുന്നതോടെ ഒന്നുറങ്ങാൻ പോലും തനിക്ക് സാധിച്ചില്ലയെന്നും കാർത്തിക് വ്യക്തമാക്കി.

ALSO READ : YouTuber Irrfan : ഓപ്പറേഷൻ തീയറ്ററിൽ വെച്ച് ഭാര്യയുടെ പൊക്കിൾകൊടി യുട്യൂബർ മുറിച്ചു; വിശദീകരണം തേടി ആരോഗ്യവകുപ്പ്

എന്നാൽ ഇതിനെക്കാൾ എല്ലാം ദുഷ്കരമായത്, രാവിലത്തെ കാഴ്ചകളാണ്. ശുചിമുറികൾ മലം, മൂത്രം മറ്റും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയാണ് രാവിലെ തന്നെ കാണാൻ ഇടയായത്. ഇത് വൃത്തിയാക്കാൻ പോലും റെയിൽവെയുടെ ഭാഗത്ത് ആരുമില്ലയെന്നും വ്ളോഗർ കുറ്റപ്പെടുത്തി. ഈ ട്രെയിൻ സർവീസിനെ ഏറ്റവും വൃത്തിഹീനമാക്കുന്നത്, പാൻമസാല ഉപയോഗിക്കുന്ന യാത്രക്കാരാണെന്നും കാർത്തിക് സൂര്യ അറിയിച്ചു. 2 ടയർ എസിയിലെ ശുചിമുറി പോലും വൃത്തിയായി സൂക്ഷിക്കാറില്ല. പാൻമസാലകൾ ചവച്ച് എസി കംപാർട്ട്മെൻ്റിലെ വാഷ്ബേസിനുകൾ നിറച്ചുവെച്ചിരിക്കുകയാണെന്നും വ്ളോഗർ തൻ്റെ വീഡിയോയിലൂടെ കാണിച്ചു നൽകി.

കൂടാതെ ഈ ട്രെയിനിലെ ജനറൽ കംപാർട്ട്മെൻ്റ് യാത്ര എങ്ങനെയാണെന്ന് അറിയാൻ കാർത്തിക് സൂര്യ ഒരു ശ്രമം നടത്തി. എന്നാൽ അതിനുള്ളിൽ സൂചി കുത്താൻ ഇടമില്ലാത്തതിനാൽ താൻ ആ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയാണെന്നും വ്ളോഗർ അറിയിക്കുകയും ചെയ്തു. ഇതിന് പുറമെ ട്രെയിനിൽ ഇത്രയും സുലഭമായി ലഭിക്കുന്ന പാൻമസാല ഉപയോഗിക്കുന്നതിൻ്റെയും വീഡിയോ കാർത്തിക് സൂര്യ തൻ്റെ അടുത്ത വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ട്രെയിൻ യാത്രയുടെ ഇത്രയും മോശം അവസ്ഥ വ്യക്തമാക്കിയ വ്ളോഗർ പാൻമസാല ഉപയോഗിച്ചത് തെറ്റായി പോയിയെന്നാണ് നിരവധി പേർ വിമർശനമായി ഉന്നയിച്ചു.

Latest News