5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്? ശ്രീരാമന്റെ അടുക്കളയിലെത്തി മമ്മൂട്ടിയുടെ ചോദ്യം

Mammootty Visited VK Sreeraman's House: നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകവെയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും സുഹൃത്ത് ശ്രീരാമൻറെ വീട്ടിലെത്തിയത്.

Mammootty: നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്? ശ്രീരാമന്റെ അടുക്കളയിലെത്തി മമ്മൂട്ടിയുടെ ചോദ്യം
Mamootty (Image Credits: VK Sreeraman)
athira-ajithkumar
Athira CA | Published: 07 Nov 2024 22:14 PM

തൃശൂർ: വീട്ടിൽ മമ്മൂട്ടിയും ഭാര്യ സുൽഫത്തും അപ്രതീക്ഷിത അതിഥികളായെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. അടുക്കളയിലേക്ക് എത്തിയ മമ്മൂട്ടി ശ്രീരാമന്റെ ഭാര്യയോട് ചോദിച്ച ചോദ്യയവും അതിന്റെ ഉത്തരവുമാണ് ശ്രീരാമന്റെ കുറിപ്പിന് പിന്നിൽ. ഫേസ്ബുക്കിൽ മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച് ശ്രീരാമൻ പങ്കുവച്ച കുറിപ്പ് വെെറലാണ്.

നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകവെയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും സുഹൃത്ത് ശ്രീരാമൻറെ വീട്ടിലെത്തിയത്. അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കുല കണ്ട മമ്മൂട്ടി ശ്രീരാമൻറെ ഭാര്യയോട് ചോദിച്ച ചോദ്യത്തിൽ നിന്നാണ് രസകരമായ സംഭാഷണം ഉടലെടുത്തത്. ശ്രീരാമൻ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ രസകരമായ കമന്റുകളും ആരാധകർ രേഖപ്പെടുത്തിയിട്ടുണ്ട്. അനേകം കുലകളുടെ ഒരു വലിയ കേസ് ശ്രീരാമേട്ടന്റെ തക്കസമയത്തെ ഇടപെടൽ കൊണ്ട് ഒഴിവായിക്കിട്ടി. അല്ലെങ്കിൽ, സേതുരാമയ്യർ CBI നേരിട്ട് അന്വേഷണം ഏറ്റെടുത്തേനെ എന്നായിരുന്നു രസകരമായ ഒരു കമന്റ്. ‘ചന്തു’വും ‘കുഞ്ഞിരാമ’നും തമ്മിൽ ‘പഴംപുരാണ’ത്തിൽ പൊരിഞ്ഞ അങ്കം എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം

ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
“നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?”
” . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം ”
“പിന്നെ… ? ”
“പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ”
“പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?”
“മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂൻ്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.”
“ആരാ ഈ പഴുന്നാൻ മാത്തു?”
ചോദ്യം എന്നോടായിരുന്നു.
“പഴുന്നാൻ മാത്തൂൻ്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.”
“അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ ”
അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.

“>

സിനിമയിലായാലും ജീവിതത്തിലായാലും ഇരുവരും ഉറ്റചങ്ങാതിമാരാണ്. നിരവധി സിനിമകളിലും മമ്മൂട്ടിയും ശ്രീരാമനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ സൗഹൃദക്കൂട്ടായ്മയിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങളും പലപ്പോഴും വെെറലാകാറുണ്ട്.