Vishu Television Premieres 2025: സൂര്യയുടെ വേട്ടയന് റൈഫിള്‍ ക്ലബിലൂടെ മറുപടി നല്‍കാന്‍ ഏഷ്യാനെറ്റ്; വിഷു ദിനത്തിലെ ടെലിവിഷന്‍ ചിത്രങ്ങള്‍
Malayalam TV Movies Vishu 2025: ഇന്ന് ഒടിടിയുടെ കടന്നുവരവോടെ ടെലിവിഷനില്‍ പുതിയ സിനിമകള്‍ കാണുന്നതിലെ ആവേശം തെല്ലൊന്ന് കെട്ടടങ്ങിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും അത് പൂര്‍ണമായും പോയ്മറഞ്ഞിട്ടുമില്ല. ഇത്തവണത്തെ വിഷു ദിനവും ആഘോഷമാക്കാനൊരുങ്ങുകയാണ് ചാനലുകള്‍. മലയാളത്തിലെ ഏതാനും മുന്‍നിര ചാനലുകള്‍ വിഷുദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചില ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

ആഘോഷദിനങ്ങളില്‍ ടിവിക്ക് മുന്നില്‍ വീട്ടുകാര്‍ ഒരുമിച്ചിരുന്ന് പരിപാടികള്‍ കാണുന്നത് ഗൃഹാതുരത്വത്തിന്റെ ഓര്‍മകളാണ്. ഓണം, വിഷു ഉള്‍പ്പെടെയുള്ള പ്രത്യേക ദിനങ്ങളില്‍ പുതിയ സിനിമകളും, വേറിട്ട ചിത്രങ്ങളും ചാനലുകളില്‍ കാണാമെന്നതായിരുന്നു പ്രത്യേകത. തിയേറ്ററുകളില്‍ കാണാന്‍ പറ്റാത്ത സിനിമകള്‍ ടിവികളില്‍ ആസ്വദിക്കുന്നത് പലര്‍ക്കും ആഘോഷമായിരുന്ന കാലം. എന്നാല്‍ ഇന്ന് ഒടിടിയുടെ കടന്നുവരവോടെ ടെലിവിഷനില്‍ പുതിയ സിനിമകള്‍ കാണുന്നതിലെ ആവേശം തെല്ലൊന്ന് കെട്ടടങ്ങിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും അത് പൂര്‍ണമായും പോയ്മറഞ്ഞിട്ടുമില്ല. ഇത്തവണത്തെ വിഷു ദിനവും ആഘോഷമാക്കാനൊരുങ്ങുകയാണ് ചാനലുകള്‍. മലയാളത്തിലെ ഏതാനും മുന്‍നിര ചാനലുകള്‍ വിഷുദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചില ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
സൂര്യ
രാവിലെ എട്ട് മണിക്ക് അമര്‍ അക്ബര്‍ അന്തോണി, 11ന് അങ്ങ് വൈകുണ്ഠപുരത്ത്, ഉച്ചയ്ക്ക് മൂന്നിന് വരനെ ആവശ്യമുണ്ട്, വൈകുന്നേരം ആറിന് വേട്ടയന്‍.
ഏഷ്യാനെറ്റ്
രാവിലെ 5.30ന് മാളികപ്പുറം, 8.30ന് ഗുരുവായൂര്‍ അമ്പലനടയില്‍, 11.30ന് അജയന്റെ രണ്ടാം മോഷണം, വൈകുന്നേരം 4.30ന് റൈഫിള്‍ ക്ലബ്.




ഏഷ്യാനെറ്റ് മൂവിസ്
രാവിലെ ഏഴിന് ആറാട്ട്, 10ന് ജയ ജയ ജയ ഹേ, ഒന്നിന് അമരന്‍, വൈകുന്നേരം നാലിന് കേശു ഈ വീടിന്റെ നാഥന്‍, രാത്രി ഏഴിന് നേരം, 10ന് വണ്‍.
ഫ്‌ളവേഴ്‌സ്.
പത്തൊമ്പതാം നൂറ്റാണ്ട്, പഴഞ്ചൻ പ്രണയം.
ഒടിടിയില്‍.
പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ്, ബ്രോമാൻസ്, ദാവീദ് എന്നിവയാണ് വിഷുവിനോട് അനുബന്ധിച്ച് ഒടിടിയില്‍ ഇതുവരെ വന്നതും, വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍.
തിയേറ്ററില്‍
ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ്, ആഭ്യന്തര കുറ്റവാളി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് തിയേറ്ററില്‍ റിലീസായതും, റിലീസാകാനിരിക്കുന്നതുമായ ചിത്രങ്ങള്‍.