തിയേറ്ററിലെ സൈലൻ്റ് വിന്നർ, വിശേഷം ഒടിടിയിൽ എത്തി; എവിടെ കാണാം? | Vishesham OTT Malayalam Family Entertainer Has Started Streaming In Two Different Platform Check Where You Can Watch Malayalam news - Malayalam Tv9

Vishesham OTT : തിയേറ്ററിലെ സൈലൻ്റ് വിന്നർ, വിശേഷം ഒടിടിയിൽ എത്തി; എവിടെ കാണാം?

Updated On: 

10 Sep 2024 19:27 PM

Vishesham OTT Platforms : രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് വിശേഷം സിനിമ ഒടിടിയിൽ എത്തിയത്. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം 30 ദിവസത്തിൽ അധികം തിയറ്ററിൽ പ്രദർശനം നടത്തിയിരുന്നു.

Vishesham OTT : തിയേറ്ററിലെ സൈലൻ്റ് വിന്നർ, വിശേഷം ഒടിടിയിൽ എത്തി; എവിടെ കാണാം?

വിശേഷം സിനിമയുടെ പോസ്റ്റർ (Image Courtesy : Chinnu Chandni Facebook)

Follow Us On

ചിന്നു ചാന്ദിനി ആനന്ദ് മധുസൂദനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വിശേഷം. രണ്ടാം വിവാഹവും അതിന് ശേഷമുള്ള പ്രസവധാരണത്തെയും സംബന്ധിച്ച് ചിന്തിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു വിശേഷം. ജൂലൈ മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഏകദേശം 50 ദിവസത്തോളം പ്രദർശനം നടത്തിയിരുന്നു. അതേസമയം കുറഞ്ഞ തിയറ്ററുകളിൽ മാത്രം പ്രദർശനം നടത്തിയ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരാൻ സാധിച്ചിരുന്നില്ല. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസായിരിക്കുകയാണ്. രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയാണ് വിശേഷം സിനിമ ഒടിടിയിൽ (Vishesham OTT) എത്തിയിരിക്കുന്നത്.

വിശേഷം ഒടിടിയിൽ എവിടെ കാണാം?

ആമസോൺ പ്രൈം വീഡിയോ, സിമ്പ്ലി സൗത്ത് എന്നീ രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് വിശേഷം ഒടിടിയിൽ എത്തിയിരിക്കുന്നത്. പ്രൈം വീഡിയോയിലൂടെ ചിത്രം ഇന്ത്യയിലുള്ള പ്രേക്ഷകർക്കെ കാണാൻ സാധിക്കൂ. ഇന്ത്യക്ക് പുറത്തുള്ളവർക്ക് സിമ്പ്ലി സൗത്ത് എന്ന് പ്ലാറ്റ്ഫോമിലൂടെയാണ് കാണാൻ സാധിക്കുക. ഇന്ന് സെപ്റ്റംബർ പത്താം തീയതി മുതലാണ് ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. വളരെ ചുരുങ്ങിയ ബജറ്റിൽ ഒരുക്കിയ വിശേഷം സിനിമ ആദ്യം പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായിരുന്നു റിലീസ് ചെയ്തത്. പിന്നീട് ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ കൂടുതൽ തിയറ്ററുകളിലേക്കെത്തി.

ALSO READ : Thalavan OTT: കാത്തിരിപ്പിന് വിരാമം; തലവന്‍ ഒടിടിയിലെത്തി, എവിടെ കാണാം

വിശേഷം സിനിമയുടെ അണിയറപ്രവർത്തകർ

പാവാ എന്ന സിനിമയിലെ ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന ഗാനം ഒരുക്കിയ ആനന്ദ് മധുസൂദനനും ചിന്നു ചാന്ദിനിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രഭങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആനന്ദ് തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംഗീതവും നൽകിയിരിക്കുന്നത്. നവഗാതനായ സൂരജ് ടോ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റെപ്പ് 2 ഫിലിംസിൻ്റെയും മസ്കറ്റ് മൂവി മേക്കേഴ്സിൻ്റെയും ബാനറിൽ അനി സൂരജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാഗർ അയ്യപ്പനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് മാളവിക വി എൻ.

ആനന്ദിനും ചിന്നുവിനും പുറമെ അൽത്താഫ് സലീം, ബൈജു ജോൺസൺ, ജോണി ആൻ്റണി, പിപി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരാണ് വിശേഷത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ ചിത്രം അതിഥി വേഷത്തിലും എത്തുന്നുണ്ട്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version