Mmmootty: ഇനി ആ നടനെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു… മമ്മൂട്ടിയെ മറ്റൊരു ജയനായി ജനം സ്വീകരിക്കും – 1981ലെ ആ വിലയിരുത്തൽ സത്യമായി
Viral Facebook post related to Mammootty: സിനിമകൾ കണ്ട് വിലയിരുത്തി പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങി എന്ന് കാണുന്ന ആദ്യകാല അഭിപ്രായങ്ങളാണിത്, 1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങൾ..
കൊച്ചി: ഒരു നടൻ വളർന്നു വരുമ്പോൾ തന്നെ അയാളെ വിലയിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമയുടെ വെള്ളി നക്ഷത്രം മോഹിച്ചെത്തിയ പലരും ആ മോഹം പൂർത്തിയാക്കാനാവാതെ മടങ്ങിയിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും തുടക്കം മുതൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങളാണ് ഇന്ന് വൈറലായിരിക്കുന്നത്. സോഷ്യൽ മീഡിയയെപ്പറ്റി ചിന്തിക്കാത്ത ടെലിവിഷൻ ആർഭാഡമായിരുന്ന ആ കാലത്ത് പുതിയ താരങ്ങളെ ഇഴകീറി പരിശോധിച്ച് വിലയിരുത്തിയിരുന്നു എന്നു വേണം ഇതിലൂടെ മനസ്സിലാക്കാൻ. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുവന്ന പോസ്റ്റിൽ നാനയുടെ അന്നത്തെ പേജിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. പോസ്റ്റിനു താഴെ
മമ്മൂട്ടിയ്ക്ക് ജന്മാദിനാശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
തുടക്കം കഴിഞ്ഞാൽ പിന്നെ പ്രേക്ഷകരാണല്ലോ നടീനടന്മാരെ വളർത്തുന്നതും തളർത്തുന്നതുമൊക്കെ. മമ്മൂട്ടി ആദ്യ രണ്ട് മൂന്ന് സിനിമകളിലൊക്കെ ആക്റ്റ് ചെയ്യുമ്പോൾ നാനയിലും മറ്റ് സിനിമാ വാരികകളിലുമൊക്കെ സിനിമാക്കാരുടേതായ പിആർഒ പ്രൊമോഷൻ റിപ്പോർട്ടുകളൊക്കെ വന്നിട്ടുണ്ടാവണം. എന്നാൽ സിനിമകൾ കണ്ട് വിലയിരുത്തി പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങി എന്ന് കാണുന്ന ആദ്യകാല അഭിപ്രായങ്ങളാണിത്, 1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങൾ..വീണ്ടുമൊരു പിറന്നാൾ ആശംസകൾ
1951 സെപ്റ്റംബർ ഏഴാം തീയതി വൈക്കത്തിനടുത്ത് ചെമ്പിൽ പാണപ്പറമ്പിൽ ഇസ്മായേലിന്റെയും ഫാത്തിമയുടെയും മകനായാണ് മമ്മൂട്ടി ജനിച്ചത്. മുഹമ്മദ് കുട്ടി എന്നായിരുന്നു ബാപ്പയും യഥാർത്ഥ പേര്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകളാണ് മമ്മൂട്ടിയുടെ ആദ്യചിത്രം.
തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് മമ്മൂട്ടി എത്തിയതെങ്കിലും പതിയെ ശ്രദ്ധിക്കപ്പെട്ടു. ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ സിനിമ എങ്കിലും ഇത് മുടങ്ങി. പിന്നീട് വന്ന കെ. ജി. ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് മമ്മൂട്ടി ശ്രദ്ധേയനായത്. പിന്നങ്ങോട്ട് മമ്മൂട്ടി തരംഗമായിരുന്നു ഇതുവരെ മലയാള സിനിമാ ലോകം കണ്ടത്.