Vineeth Sreenivasan: ‘ഹായ് ഗയ്‌സ്’; സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ടോപ്പ് ഫുഡ് വ്‌ളോഗര്‍ ആയേനേ: വിനീത് ശ്രീനിവാസന്‍
Vineeth Sreenivasan About Food Vlogging: ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി ഗംഭീര പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. വിനീതെന്ന് പറയുമ്പോള്‍ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക മികച്ച പാട്ടുകാരന്‍ എന്നതായിരിക്കും. അതെ വ്യത്യസ്തമായ ശബ്ദം കൊണ്ട് വിനീത് മനോഹരമാക്കിയ ഗാനങ്ങള്‍ ഒട്ടനവധി. നരന്‍ എന്ന ചിത്രത്തില്‍ വിനീത് പാടിയ ഓ നരന്‍ എന്ന പാട്ടിന് ഇന്നും ആരാധകരേറെ.
സംവിധായകന്‍, നടന്‍, ഗായകന്‍ തുടങ്ങി എല്ലാത്തിലും വിനീത് ശ്രീനിവാസന്‍ ബെസ്റ്റ് ആണ്. പാട്ടുകള്‍ പാടി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ വിനീതിന് കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ താനൊരു നല്ല നടനാണെന്നും സംവിധായകനാണെന്നും തെളിയിക്കാന്‍. 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധായക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2012ല്‍ തട്ടത്തിന്‍ മറയത്ത്, 2013ല്‍ തിര, 2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം, 2022ല്‍ ഹൃദയം, 2024ല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളും വിനീത് സംവിധാനം ചെയ്തു.
ഇതിനിടയില്‍ സിനിമകളില്‍ അഭിനയിക്കാനും താരം മറന്നില്ല. ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി ഗംഭീര പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. വിനീതെന്ന് പറയുമ്പോള്‍ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക മികച്ച പാട്ടുകാരന്‍ എന്നതായിരിക്കും. അതെ വ്യത്യസ്തമായ ശബ്ദം കൊണ്ട് വിനീത് മനോഹരമാക്കിയ ഗാനങ്ങള്‍ ഒട്ടനവധി. നരന്‍ എന്ന ചിത്രത്തില്‍ വിനീത് പാടിയ ഓ നരന്‍ എന്ന പാട്ടിന് ഇന്നും ആരാധകരേറെ.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് വിനീത്. പ്രമോഷന്റെ ഭാഗമായി വിനീത് നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ വിനീത് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിനീത് നല്‍കുന്ന എല്ലാ അഭിമുഖങ്ങളിലും ഏതെങ്കിലും ഹോട്ടലിന്റെ പേര് പരിചയപ്പെടുത്തുന്നത് എപ്പോഴും ചര്‍ച്ചകള്‍ കളമൊരുക്കാറുണ്ട്. വിനീത് പറഞ്ഞ ഹോട്ടല്‍ തേടിപ്പിടിച്ച് ഭക്ഷണം കഴിക്കാന്‍ പോകുന്നവരും ഒരുപാടുണ്ട്. സ്‌ട്രെസ് കുറയ്ക്കാന്‍ തനിക്ക് ബിരിയാണി കഴിക്കണമെന്ന് വിനീത് ഒരിക്കല്‍ പറഞ്ഞിരുന്നു. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ എത്തിയില്ലായിരുന്നു എങ്കില്‍ താനൊരു ഫുഡ് വ്‌ളോഗര്‍ ആയേനേ എന്നാണ് വിനീത് പറയുന്നത്.
വിനീത് എല്ലാ അഭിമുഖങ്ങളിലും ഓരോ ഹോട്ടലിന്റെ പേര് പറയാറുണ്ടല്ലോ എന്ന് അവതാരിക പറയുമ്പോള്‍ വിനീത് മറുപടി നല്‍കുന്നത് ഇങ്ങനെയാണ്. താന്‍ മനപൂര്‍വം ഹോട്ടലിന്റെ പേര് പറയുന്നതല്ല. ഇവരാരും തനിക്ക് കാശ് തരുന്നില്ല, അത് അറിയാതെ വരുന്നതാണെന്നാണ് വിനീത് പറയുന്നത്.
അഭിമുഖത്തില്‍ മറ്റൊരു ഹോട്ടലിന്റെ പേര് വിനീത് പരിചയപ്പെടുത്തുന്നുണ്ട്. നസ്മ പാലസ് എന്നാണ് ഹോട്ടല്‍, അതിന് തൊട്ട് താഴെയുള്ള എംആര്‍ഐ എന്ന ഹോട്ടലിലും മികച്ച ഭക്ഷണമാണ് വിളമ്പുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു.
“മട്ടന്നൂരില്‍ പോയാല്‍ എംആര്‍ഐയില്‍ പോയി കഴിച്ചാല്‍ മതി, അടിപൊളിയാണ്. ഞാന്‍ സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഉറപ്പായും ഒരു ഫുഡ് വ്‌ളോഗര്‍ ആയേനേ. എനിക്ക് ഒരു സംശയവുമില്ല. ഞാന്‍ ഇവിടുത്തെ ടോപ്പ് ഫുഡ് വ്‌ളോഗര്‍ ആയേനേ. ഒരുപാട് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലുണ്ടാകും. പാട്ടിന്റെയും അഭിനയത്തിന്റെയുമെല്ലാം കാര്യത്തില്‍ എനിക്ക് സംശയമുണ്ട്, എന്നാല്‍ ഈ കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ഹായ് ഗയ്‌സ് എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിയേനേ,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.