Vineeth Sreenivasan: വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; ‘ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു’ എന്ന് അറിയിച്ച് താരം

Vineeth Sreenivasan New Movie: 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. 'വിഎസ്7' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തവിട്ടിട്ടില്ല.

Vineeth Sreenivasan: വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന് അറിയിച്ച് താരം
nandha-das
Updated On: 

17 Aug 2024 17:13 PM

വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു. വിഎസ്7 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന പോസ്റ്റ് വിനീത് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രമാണ് വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. താരത്തിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

നിവിൻ പോളി, അജു വർഗീസ്, ഭഗത് ഇമ്മാനുവൽ തുടങ്ങിയ താരങ്ങളെ സിനിമയിൽ പരിചയപ്പെടുത്തിയത് വിനീത് ശ്രീനിവാസനാണ്. വിനീത് സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ പുതുമുഖങ്ങളെ കാസറ്റ് ചെയ്ത് റിസ്ക് എടുക്കാൻ തയ്യാറാവുന്ന ചുരുക്കം ചില സംവിധായകന്മാരിൽ ഒരാളാണ് വിനീത്. ഇപ്പോഴിതാ, വിനീതിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന് താരം തന്നെ അറിയിച്ചു.

ALSO READ: ഉപേക്ഷിക്കപ്പെട്ട പുരാതന രാ​ഗം എങ്ങനെ നാ​ഗവല്ലിയുടെ പ്രിയരാ​ഗമായി… മണിച്ചിത്രത്താഴിലെ രഹസ്യവും ആഹിരിരാ​ഗവും തമ്മിലുള്ള ബന്ധം…

25 നും 35 വയസിനും ഇടയിൽ പ്രായമുള്ള, മലയാളത്തിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാൻ കഴിവുള്ള യുവതിയെ ആണ് നായിക കഥാപാത്രത്തിനായി അന്വേഷിക്കുന്നത്. കൂടാതെ ഒരു ബാല താരത്തെയും അന്വേഷിക്കുന്നുണ്ട്. 5 നും 8 വയസിനും മദ്ധ്യേ പ്രായമുള്ള മലയാളം-ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആൺകുട്ടിയെ ആവശ്യമുണ്ടെന്നും വിനീത് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Related Stories
L2: Empuraan: എമ്പുരാന്‍ വിവാദങ്ങള്‍ പൃഥ്വിരാജിന്റെ ബുദ്ധിയോ? ഓവര്‍സീസ് റൈറ്റ്‌സില്‍ റെക്കോര്‍ഡ് നേട്ടം, കൊത്തയ്ക്കും മുകളില്‍
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം