Vineeth Sreenivasan: വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; ‘ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു’ എന്ന് അറിയിച്ച് താരം
Vineeth Sreenivasan New Movie: 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. 'വിഎസ്7' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തവിട്ടിട്ടില്ല.
വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു. വിഎസ്7 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന പോസ്റ്റ് വിനീത് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രമാണ് വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. താരത്തിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.
നിവിൻ പോളി, അജു വർഗീസ്, ഭഗത് ഇമ്മാനുവൽ തുടങ്ങിയ താരങ്ങളെ സിനിമയിൽ പരിചയപ്പെടുത്തിയത് വിനീത് ശ്രീനിവാസനാണ്. വിനീത് സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ പുതുമുഖങ്ങളെ കാസറ്റ് ചെയ്ത് റിസ്ക് എടുക്കാൻ തയ്യാറാവുന്ന ചുരുക്കം ചില സംവിധായകന്മാരിൽ ഒരാളാണ് വിനീത്. ഇപ്പോഴിതാ, വിനീതിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന് താരം തന്നെ അറിയിച്ചു.
25 നും 35 വയസിനും ഇടയിൽ പ്രായമുള്ള, മലയാളത്തിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാൻ കഴിവുള്ള യുവതിയെ ആണ് നായിക കഥാപാത്രത്തിനായി അന്വേഷിക്കുന്നത്. കൂടാതെ ഒരു ബാല താരത്തെയും അന്വേഷിക്കുന്നുണ്ട്. 5 നും 8 വയസിനും മദ്ധ്യേ പ്രായമുള്ള മലയാളം-ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആൺകുട്ടിയെ ആവശ്യമുണ്ടെന്നും വിനീത് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.