Family OTT: റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ തിളങ്ങിയ ചിത്രം; വിനയ് ഫോർട്ടിന്റെ ‘ഫാമിലി’ ഒടിടിയിലേക്ക്

Family OTT Release: സോഷ്യൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തീയറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്ക് ഒരു അവസരം ഒരുക്കയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Family OTT: റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ തിളങ്ങിയ ചിത്രം; വിനയ് ഫോർട്ടിന്റെ ഫാമിലി ഒടിടിയിലേക്ക്

'ഫാമിലി' പോസ്റ്റർ (Image Credits: Vinay Fort Facebook)

Published: 

05 Dec 2024 16:29 PM

ഡോണ്‍ പാലത്തറയുടെ സംവിധാനത്തിൽ വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഫാമിലി. 2023 ലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ വച്ച് പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ചിത്രം ഫെബ്രുവരി 22-നാണ് തീയറ്ററുകളിൽ എത്തിയത്. ‘ഫാമിലി’ നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്ന് അംഗീകാരവും, നിരൂപകപ്രശംസയും നേടിയിരുന്നു. കൂടാതെ, തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്. സോഷ്യൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തീയറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്ക് ഒരു അവസരം ഒരുക്കയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിയേറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്.

‘ഫാമിലി’ ഒടിടി

ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. ഡിസംബർ ആറ് മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.

ALSO READ: ബോഗയ്ൻവില്ല സോണി ലിവിൽ; സ്ട്രീമിങ്ങ് തീയ്യതി പുറത്ത്

‘ഫാമിലി’ സിനിമ

സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ‘ഫാമിലി’യിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിവ്യ പ്രഭ, അഭിജ ശിവകല, മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 111 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആ നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ കോർത്തിണക്കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ന്യൂട്ടണ്‍ സിനിമ നിർമിച്ച ഈ ചിത്രത്തിന്റെ രചന ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ്.

ഡോണ്‍ പാലത്തറയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആറാമത്തെ ചിത്രമാണ് ഫാമിലി. ‘ശവം’, ‘വിത്ത്’, ‘1956’, ‘മധ്യ തിരുവിതാംകൂര്‍ എവരിതിം​ഗ് ഈസ് സിനിമ’, ‘സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ജലീല്‍ ബാദുഷ ഛായാ​ഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്തത് അരുണ്‍ ജോസ് ആണ്. ബേസില്‍ സി ജെ ആണ് സംഗീതം.

ഛായാ​ഗ്രഹണം – ജലീല്‍ ബാദുഷ, പ്രൊഡക്ഷന്‍ മാനേജര്‍ – അംശുനാഥ് രാധാകൃഷ്ണന്‍, കലാസംവിധാനം – അരുണ്‍ ജോസ്, സം​ഗീതം – ബേസില്‍ സി ജെ, ലൊക്കേഷന്‍ സിങ്ക് സൗണ്ട് – ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈന്‍ – രം​ഗനാഥ് രവി, സൗണ്ട് മിക്സിം​ഗ് – ഡാന്‍ ജോസ്, കളറിസ്റ്റ് – ശ്രീകുമാര്‍ നായര്‍, മേക്കപ്പ് – മിറ്റ ആന്‍റണി, വസ്ത്രാലങ്കാരം – ആര്‍ഷ ഉണ്ണിത്താന്‍, വി എഫ് എക്സ് – സ്റ്റുഡിയോ എ​​ഗ്ഗ്‍വെറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – തൗഫീഖ് ഹുസൈന്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ – വിപിന്‍ വിജയന്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് – കെന്‍ഷിന്‍, റെമിത്ത് കുഞ്ഞിമം​ഗലം, പബ്ലിസിറ്റി ഡിസൈന്‍സ് – ദിലീപ് ദാസ്.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ