5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thangalaan Movie: വിക്രമിൻ്റെ ‘തങ്കലാൻ’ ചിത്രത്തിൻ്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Thangalaan Movie Booking: ഓഗസ്റ്റ് 15-ന് വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന വിക്രമിൻറെ, മറ്റൊരു വിസ്മയ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Thangalaan Movie: വിക്രമിൻ്റെ ‘തങ്കലാൻ’ ചിത്രത്തിൻ്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Thangalaan Movie
neethu-vijayan
Neethu Vijayan | Published: 11 Aug 2024 14:36 PM

തമിഴ് സൂപ്പർ താരം വിക്രമിനെ (vikram) നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന തങ്കലാൻ ചിത്രത്തിൻ്റെ (Thangalaan) കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു. തുടർന്ന് അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു.

ALSO READ: സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രം; വൈറലായി ചിത്രങ്ങൾ

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായി എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന വിക്രമിൻറെ, മറ്റൊരു വിസ്മയ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവുമാണ് നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പിആർഒ- ശബരി.