Jana Nayagan Release Date: ജനമനസ്സറിയാൻ ‘ജനനായകൻ’ എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ

Jana Nayagan Release Date: ഈ വർഷം ഒക്ടോബറിൽ റിലീസാകുമെന്നായിരുന്നു ആ​ദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

Jana Nayagan Release Date: ജനമനസ്സറിയാൻ ജനനായകൻ എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ

Jana Nayagan

nithya
Updated On: 

24 Mar 2025 21:39 PM

വിജയുടെ അവസാന ചിത്രമെന്ന തരത്തിൽ ആരാധകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്. അടുത്ത വർഷം ജനുവരി 9 ന് പൊങ്കൽ റിലീസായാണ് ചിത്രം എത്തുക. ഈ വർഷം ഒക്ടോബറിൽ റിലീസാകുമെന്നായിരുന്നു ആ​ദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

 

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ സംവിധാനം ചെയ്യുന്നത്. ജ​ഗദീഷ് പളനിസ്വാമിയും ലോഹിത് എൻകെയുമാണ് സഹനിർമ്മാണം. ‌ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ​ഗൗതം വാസുദേവ് മോനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

നടൻ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ജനനായകൻ. അതുകൊണ്ട് തന്നെ ചിത്രത്തെ സംബന്ധിക്കുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന സെക്കറ്റ്ലുക്ക് പോസ്റ്ററും വൈറലായിരുന്നു.

Related Stories
L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ
Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി
L2 Empuraan: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി
Empuraan Movie Controversy : ‘ആത്മാർത്ഥമായ ഖേദമുണ്ട്; മോഹന്‍ലാലിന്‍റെ എഫ്ബി പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്
Manikuttan: ‘വിവാഹത്തിനു ശ്രമിക്കുന്നത് നിര്‍ത്തി! സമയമാവുമ്പോള്‍ ആരെങ്കിലും വന്ന് പ്രൊപ്പോസ് ചെയ്യട്ടെ, അതിനായിട്ട് സമയം കളയുന്നില്ല’; മണിക്കുട്ടന്‍
Manju Pathrose: ‘ഞങ്ങൾ ലെസ്ബിയൻസ് ആണോയെന്നാണ് പലർക്കും സംശയം’; സിമിയുമായുള്ള സൗഹൃദത്തെ പറ്റി മഞ്ജു പത്രോസ്
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
സവാളയ്ക്ക് ഗുണങ്ങള്‍ നിരവധി
ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം
ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ