Jana Nayagan Release Date: ജനമനസ്സറിയാൻ ‘ജനനായകൻ’ എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ
Jana Nayagan Release Date: ഈ വർഷം ഒക്ടോബറിൽ റിലീസാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

വിജയുടെ അവസാന ചിത്രമെന്ന തരത്തിൽ ആരാധകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്. അടുത്ത വർഷം ജനുവരി 9 ന് പൊങ്കൽ റിലീസായാണ് ചിത്രം എത്തുക. ഈ വർഷം ഒക്ടോബറിൽ റിലീസാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.
View this post on Instagram
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ സംവിധാനം ചെയ്യുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻകെയുമാണ് സഹനിർമ്മാണം. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മോനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.
നടൻ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ജനനായകൻ. അതുകൊണ്ട് തന്നെ ചിത്രത്തെ സംബന്ധിക്കുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന സെക്കറ്റ്ലുക്ക് പോസ്റ്ററും വൈറലായിരുന്നു.