Thalapathy 69: ആ ചിത്രത്തിന്റെ പേര് തന്നെ ദളപതി 69നും; സൂചനകള്‍ പുറത്ത്

Vijay's 'Thalapathy 69': അച്ഛൻ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അത്. അതേ പേരാണ് അവസാന ചിത്രത്തിനും ഇടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1992-ൽ റിലീസ് ചെയ്ത ഈ ചിത്രം വൻ പരാജയമായിരുന്നു.

Thalapathy 69: ആ ചിത്രത്തിന്റെ പേര് തന്നെ ദളപതി 69നും; സൂചനകള്‍ പുറത്ത്

Actor Vijay

sarika-kp
Updated On: 

24 Jan 2025 09:34 AM

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ വിജയ്. താരത്തിന്റെ അവസാന ചിത്രം ദളപതി 69 -നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുകൊണ്ട് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ നോക്കികാണുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. ഇതിനിടെയിൽ പേരിനെകുറിച്ചുള്ള ചില സൂചനകളും പുറത്ത് വരുന്നുണ്ട്. നാളൈയ തീര്‍പ്പു എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് ചില റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇത് അനൗദ്യോഗിക റിപ്പോർട്ടുകൾ മാത്രമാണ്.

ബാലതാരമായി എത്തിയ താരം പതിനെട്ടാം വയസിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അത്. അതേ പേരാണ് അവസാന ചിത്രത്തിനും ഇടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1992-ൽ റിലീസ് ചെയ്ത ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതോടെ വിജയ്‍യുടെ ദളപതി 69 എന്ന സിനിമയുടെ പേരിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജനുവരി 26 ന് പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.

Also Read:ഓസ്‌കറില്‍ നിരാശ; ആടുജീവിതം പട്ടികയില്‍ നിന്നും പുറത്ത്‌

താരത്തിന്റെ ഏറ്റവും ഹിറ്റ് ചിത്രമാകും ദളപതി 69 എന്നും 1000 കോടി നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ. എല്ലാത്തരം ഇമോഷണലുകളും ഉൾകൊളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ വിജയ്‌യുടെ രാഷ്ട്രീയ ചിത്രമാകുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉയരുന്നുണ്ട്.

ചിത്രീകണം തുടങ്ങ് ദ്രുതഗതിയാണ് പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മമിത ബൈജുവും എത്തുന്നുണ്ട്. മമിതയുടെ തമിഴ് അരങ്ങേറ്റം കൂടിയാണിത്പൂ. ജ ഹെഗ്ഡെ ആണ് വിജയ്‌‌യുടെ നായിക. മലയാളത്തിൽനിന്ന് നരേൻ, പ്രിയമണി എന്നിവരുമുണ്ട്.  ബോബി ഡിയോൾ ആണ് പ്രതിനായകനായി ചിത്രത്തിൽ എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ് നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. കെ.വി. എൻ. പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മാണം. ഒക്ടോബറിൽ ചിത്രം തിയേറ്ററിൽ എത്തും.

Related Stories
Maranamass OTT Release: മരണമാസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Kamal Haasan: നായക്കുട്ടി എന്നേക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു, അതോടെ അസൂയയായി: കമല്‍ ഹാസന്‍
Binu Pappu: ‘കഴുത്തിന് പിടിച്ച് പൊക്കിക്കോയെന്ന് അവള്‍ പറഞ്ഞു, ഏറ്റവും ടെന്‍ഷനടിച്ചത് അപ്പോഴായിരുന്നു’: ബിനു പപ്പു
Tharun Moorthy: ‘ആ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ ചോദിച്ചു, ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’: തരുൺ മൂർത്തി
Navya Nair: ‘ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വിജയം സുനിശ്ചിതം’; വന്ദേ മാതരം മുഴക്കി നവ്യ നായര്‍
Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ
നല്ല ചുവന്ന് തുടുത്ത ചുണ്ടുകൾ സ്വന്തമാക്കാം
ദഹനം മെച്ചപ്പെടുത്താൻ നെയ്യ് കഴിക്കാം
ബാത്ത്‌റൂമില്‍ നിന്ന് നീക്കം ചെയ്യേണ്ട 'ഐറ്റംസ്'
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ