Thalapathy 69: ആ ചിത്രത്തിന്റെ പേര് തന്നെ ദളപതി 69നും; സൂചനകള്‍ പുറത്ത്
Vijay's 'Thalapathy 69': അച്ഛൻ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അത്. അതേ പേരാണ് അവസാന ചിത്രത്തിനും ഇടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1992-ൽ റിലീസ് ചെയ്ത ഈ ചിത്രം വൻ പരാജയമായിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ വിജയ്. താരത്തിന്റെ അവസാന ചിത്രം ദളപതി 69 -നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുകൊണ്ട് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ നോക്കികാണുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. ഇതിനിടെയിൽ പേരിനെകുറിച്ചുള്ള ചില സൂചനകളും പുറത്ത് വരുന്നുണ്ട്. നാളൈയ തീര്‍പ്പു എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് ചില റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇത് അനൗദ്യോഗിക റിപ്പോർട്ടുകൾ മാത്രമാണ്.
ബാലതാരമായി എത്തിയ താരം പതിനെട്ടാം വയസിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അത്. അതേ പേരാണ് അവസാന ചിത്രത്തിനും ഇടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1992-ൽ റിലീസ് ചെയ്ത ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതോടെ വിജയ്‍യുടെ ദളപതി 69 എന്ന സിനിമയുടെ പേരിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജനുവരി 26 ന് പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.
Also Read:ഓസ്‌കറില്‍ നിരാശ; ആടുജീവിതം പട്ടികയില്‍ നിന്നും പുറത്ത്
താരത്തിന്റെ ഏറ്റവും ഹിറ്റ് ചിത്രമാകും ദളപതി 69 എന്നും 1000 കോടി നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ. എല്ലാത്തരം ഇമോഷണലുകളും ഉൾകൊളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ വിജയ്‌യുടെ രാഷ്ട്രീയ ചിത്രമാകുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉയരുന്നുണ്ട്.
ചിത്രീകണം തുടങ്ങ് ദ്രുതഗതിയാണ് പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മമിത ബൈജുവും എത്തുന്നുണ്ട്. മമിതയുടെ തമിഴ് അരങ്ങേറ്റം കൂടിയാണിത്പൂ. ജ ഹെഗ്ഡെ ആണ് വിജയ്‌യുടെ നായിക. മലയാളത്തിൽനിന്ന് നരേൻ, പ്രിയമണി എന്നിവരുമുണ്ട്. ബോബി ഡിയോൾ ആണ് പ്രതിനായകനായി ചിത്രത്തിൽ എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ് നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. കെ.വി. എൻ. പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മാണം. ഒക്ടോബറിൽ ചിത്രം തിയേറ്ററിൽ എത്തും.