GOAT Movie : കേരളത്തിൽ പുലർച്ചെ നാല് മണിക്ക് ‘ഗോട്ട്’ എത്തും; തമിഴ്നാട്ടിൽ ആദ്യ ഷോ 9 മണിക്ക്

GOAT Movie First Show Kerala : വിജയ് ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിൻ്റെ കേരളത്തിലെ ആദ്യ ഷോ പുലർച്ചെ നാല് മണിക്ക്. വിവരം വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ രാവിലെ 9 മണിയ്ക്കാണ് ആദ്യ ഷോ.

GOAT Movie : കേരളത്തിൽ പുലർച്ചെ നാല് മണിക്ക് ഗോട്ട് എത്തും; തമിഴ്നാട്ടിൽ ആദ്യ ഷോ 9 മണിക്ക്

GOAT Movie First Show Kerala (Screengrab)

Published: 

27 Aug 2024 18:31 PM

വിജയ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഗോട്ട് (GOAT Movie) കേരളത്തിൽ നേരത്തെയെത്തും. സെപ്തംബർ അഞ്ചിന് പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ കേരളത്തിലെ ആദ്യ ഷോ പുലർച്ചെ നാല് മണിയ്ക്കാണ്. ഇക്കാര്യം കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ രാവിലെ 9 മണിയ്ക്കാണ് ആദ്യ ഷോ. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ നിന്നുള്ള വിജയ് ആരാധകർ ഇത്തവണയും പടം കാണാൻ കേരളത്തിലെത്തും.

നാല് മണിക്ക് സ്ക്രീനിംഗ് അനുവദിച്ചതിന് നിർമാതാക്കളായ എജിഎസ് പ്രൊഡക്ഷന് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീഗോകുലം മൂവീസിൻ്റെ പ്രഖ്യാപനം. ലിയോയ്ക്ക് ശേഷം ശ്രീഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രമാണ് ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം.

Also Read : TVK Vijay: പാർട്ടി പതാക വീണ്ടും വിവാദത്തിൽ ; വെട്ടിലായത് വിജയ്

ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽ‌പാത്തി എസ് ഗണേഷ്, കൽ‌പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരിയാണ്. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, യോഗി ബാബു, അജ്മൽ അമീർ, ലൈല, പാർവതി നായർ, അജയ് രാജ്, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ്, വി ടി വി ഗണേഷ് , മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ‘ഗോട്ട്’ എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാഷ്ട്രീയത്തിൽ സജീവം ആവുന്നതിന് മുൻപ് താരം ഒരു ചിത്രത്തിൽ കൂടെ നായക വേഷത്തിലെത്തും. അജിത് നായകനായ ‘തുനിവ്’ എന്ന ചിത്രം സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് വിജയുടെ അവസാന സിനിമ സംവിധായകൻ ചെയ്യുക. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് സാമന്ത റൂത്ത് പ്രഭുവായിരിക്കും എന്നാണ് വിവരം. ഒക്ടോബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. തമിഴ് വെട്രി കഴകം എന്ന പാർട്ടിയുടെ സ്ഥാപകനായ വിജയ്, സിനിമ പ്രതിബദ്ധതകൾ പൂർത്തിയാക്കിയതിനു ശേഷം രാഷ്‌ടീയത്തിൽ സജീവമാകും.

ഛായാഗ്രഹണം – സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, കലാസംവിധാനം- ബി ശേഖർ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, സരവകുമാർ, രഞ്ജിത് വേണുഗോപാൽ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, രാംകുമാർ, ഗോവിന്ദരാജ്, ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.

ഇതിനിടെ തമിഴ്‌നാട് വെട്രി കഴകം വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പതാക വിവാദത്തിലായിരുന്നു. 28 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത നിറങ്ങളിൽ നടുവിൽ വാഗൈ പുഷ്പവും ചുറ്റും നക്ഷത്രവും ഉപയോഗിച്ചാണ് പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറുവശത്ത്, വാഗൈ പുഷ്പത്തിൻ്റെ ഇരുവശത്തും, ആനകൾ രണ്ട് മുൻകാലുകൾ ഉയർത്തി അനുഗ്രഹിക്കുന്നതും കാണാം.

 

Also Read : Goat Trailer Out: ‘ഗോട്ട്’ ട്രെയ്ലർ പുറത്ത് വിട്ടു; ഡബിൾ റോളിൽ വിജയ്, ആവേശത്തോടെ ആരാധകർ

പതാകയിലെ ആനയെ ചൂണ്ടി ദേശീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി ശക്തമായി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം സിക്കിമും അസമും ഒഴികെയുള്ള ഒരു സംസ്ഥാനത്തിനും ആനയെ ചിഹ്നമായി ഉപയോഗിക്കാനാവില്ല. അതിനാൽ ഇത് നീക്കം ചെയ്യണമെന്ന് ബഹുജൻ സമാജ് പാർട്ടി തമിഴ് നാട് പ്രസിഡൻ്റ് ആനന്ദൻ രം​ഗത്തെത്തി.

ശ്രീലങ്കൻ തമിഴരുടെ പ്രതീകമായ വാഗൈ പുഷ്പം തെറ്റായ രീതിയിൽ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പതാക വിഷയത്തിൽ മൗനം പാലിക്കുന്ന തമിഴ്നാട് വിക്ടറി ലീഗ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടാൽ മാത്രമേ വിശദീകരണം നൽകാൻ പോകുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ