വെറുതെയല്ല! വിജയ് 69-ാമത് സിനിമയോടെ അഭിനയം നിർത്തുന്നതിന് മറ്റൊരു കാരണം കൂടെ ; ’69’-ാം നമ്പർ ചില്ലറക്കാരനല്ല

Vijay to Retire After 69th Movie, Fascinating Insights into Number 69 in Numerology: 70 സിനിമകൾ എന്ന കണക്ക് പൂർത്തിയാക്കാതെ വിജയ് 69-ൽ സിനിമ ജീവിതം അവസാനിപ്പിക്കുന്നതിന് ന്യൂമറോളജിയുമായി വല്ല ബന്ധം ഉണ്ടോ?

വെറുതെയല്ല! വിജയ് 69-ാമത് സിനിമയോടെ അഭിനയം നിർത്തുന്നതിന് മറ്റൊരു കാരണം കൂടെ ; 69-ാം നമ്പർ ചില്ലറക്കാരനല്ല

നടൻ വിജയ് (Image Courtesy: Vijay Instagram)

Updated On: 

16 Sep 2024 01:26 AM

 

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സിനിമ ജീവിതത്തിന് വിരാമം ഇട്ട് സജീവ രാഷ്ട്രീയത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ദളപതി നായകനായി എത്തുന്ന അവസാന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്. താരത്തിന്റെ കരിയറിലെ 69-ാമത് ചിത്രമായിരിക്കും അത്. ഇതിനു പിന്നാലെ, വിജയ് ആരാധകരിൽ ചിലരെങ്കിലും ഉയർത്തിയ ഒരു ചോദ്യമാണ് എന്തുകൊണ്ട് വിജയ് 70 എന്ന നമ്പർ തികയ്ക്കാതെ 69 ചിത്രങ്ങളോടെ അഭിനയം അവസാനിപ്പിക്കുന്നു എന്നത്. എന്നാൽ ഇപ്പോഴിതാ ഇതിനു ഉത്തരമായി ചില രസകരമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ന്യൂമറോളജി പ്രകാരം 69 എന്നത് വളരെ വിശേഷപ്പെട്ട ഒരു നമ്പറാണ്‌. 69 നെ രണ്ടായി പിരിക്കുമ്പോൾ 6,9 എന്നീ നമ്പറുകൾ കിട്ടും. ഇതിലെ 6 സ്നേഹം, കരുതൽ, ഐക്യം എന്നിവയെ സൂചിപ്പിക്കുന്നു. 9 എന്ന നമ്പർ അധികാരം, നേതൃത്വം എന്നിവയുടെ പ്രതീകമാണ്. അതുപോലെ തന്നെ 69 എന്ന നമ്പർ ന്യൂമറോളജി പ്രകാരം ഏതെങ്കിലുമൊരു കാര്യം അവസാനിപ്പിച്ച് പുതിയൊരു കാര്യം ആരംഭിക്കുന്നതിന് ഏറ്റവും നല്ലതാണെന്നാണ് പറയുന്നത്.

കൂടാതെ, എയ്ഞ്ചൽ നമ്പർ പ്രകാരം 69 എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടം അവസാനിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ജീവിതത്തിൽ ഒരു പുതിയ ലക്ഷ്യം കണ്ടെത്തി പുതിയ വഴി പിന്തുടരാൻ നമ്മളോട് ആവശ്യപ്പെടുന്നു. 69 എന്ന നമ്പറിൽ തന്നെ സിനിമ ജീവിതം അവസാനിപ്പിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നിലെ കാരണങ്ങൾ ഇതുമാകാമെന്ന് പലരും അഭിപ്രായപ്പെടുന്നു.

അതെ സമയം, കഴിഞ്ഞ ദിവസമാണ് ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന വിജയ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ‘തീരൻ’, ‘തുനിവ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ എച്ച് വിനോദാണ് ‘ദളപതി 69’ സംവിധാനം ചെയ്യുന്നത്. ‘ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവൻ’ എന്ന ടാഗ് ലൈനോട് കൂടിയാണ് വരവ്. അതിനാൽ, രാഷ്ട്രീയം പ്രമേയമാക്കിയുള്ള ചിത്രമായിരിക്കും എന്ന് പ്രതീക്ഷിക്കാം. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാതാക്കൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ‘ദളപതി 69’ 2025 ഒക്ടോബറിൽ തീയറ്ററുകളിൽ എത്തും.

വിജയ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ദ ഗോട്ട്’ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ബോക്സ്ഓഫീസിൽ 300 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു. പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. വിജയ് ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകളും ഏറെ ശ്രദ്ധ നേടി. കൂടാതെ, പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം നിര്‍മ്മിച്ചത് എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ്.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?