Bigg Boss Tamil: ബിഗ്-ബോസ് തമിഴിന്റെ അവതാരകനാവാൻ വിജയ് സേതുപതി? എട്ടാം സീസണിനായി ഏറെ പ്രതീക്ഷയോടെ ആരാധകർ
Tamil Bigboss Host: തമിഴ് ബിഗ്‌ബോസിൽ കമൽ ഹാസന് പകരം അവതാരക സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ചില താരങ്ങളുടെ പേരും ഉയർന്ന് വരുന്നുണ്ട്.
ബിഗ്‌ബോസ് തമിഴിന്റെ എട്ടാം സീസണിൽ അവതാരക സ്ഥാനത്ത് നിന്നും കമൽ ഹാസൻ പിന്മാറിയതോടെ, ഈ റോളിലേക്ക് അടുത്തതാര് വരുമെന്ന ചർച്ചയിലാണ് കോളിവുഡ്. ബിഗ്‌ബോസ് തമിഴിന്റെ കഴിഞ്ഞ ഏഴ് സീസണുകളിലെയും അവതാരകൻ നടൻ കമൽ ഹാസൻ ആയിരുന്നു. എന്നാൽ എട്ടാം സീസണിൽ സിനിമ തിരക്കുകൾ കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചു.
ബിഗ്‌ബോസിൽ കമൽ ഹാസന് പകരം നടൻ വിജയ് സേതുപതി അവതാരകൻ ആകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ. ഇതിനായി ബിഗ്‌ബോസിന്റെ നിർമ്മാതാക്കൾ വിജയ് സേതുപതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇപ്പോൾ സിനിമ രംഗത്ത് വലിയ തിരക്കിലാണ് താരം.
‘മക്കൾ സെൽവൻ’ എന്നറിയപ്പെടുന്ന വിജയ് സേതുപതി, ഏതൊരു വിഷയത്തിലും തുറന്ന അഭിപ്രായം പറയുന്നയാളാണ്. കൂടാതെ മുൻപ് മറ്റ് ഷോകൾ അവതരിപ്പിച്ച പരിചയവും താരത്തിന് ഉണ്ട്. വിജയ് സേതുപതി സൺ ടിവിയിൽ മാസ്റ്റർ ഷെഫ്, നമ്മ ഊര് ഹീറോ തുടങ്ങിയ പരിപാടികളുടെ അവതാരകൻ ആയിരുന്നു.
എന്നാൽ, അവതാരകൻ ആരെന്നതിൽ ഇതുവരെ ഔദ്യോഗികമായ റിപോർട്ടുകൾ ഒന്നും തന്ന്നെ വന്നിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ തമിഴ് ബിഗ്‌ബോസ് സീസൺ എട്ടിന്റെ അവതാരകനെ വിജയ് ടിവി പ്രഖ്യാപിക്കും.
വിജയ് സേതുപതി കഴിഞ്ഞാൽ അടുത്ത സാധ്യത നടി നയൻതാരയാണ്. ടിവി ആങ്കറായാണ് താരം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്നത്. ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിളിക്കപ്പെടുന്ന നയൻതാര ഷോയിൽ വന്നാൽ ഷോയ്ക്ക് ഒരു പുതിയ ചലനം കൊണ്ടുവരാൻ ആകുമെന്നാണ് ആരാധകരുടെ അഭിപ്രായം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിബി തമിഴിന്റെ നിർമ്മാണ കമ്പനി നയൻതാരയുമായും ചർച്ചകൾ നടത്തുന്നുണ്ട്.
READ MORE: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം
ഏഴ് വർഷത്തോളം ബിഗ്‌ബോസ് തമിഴിന്റെ മുഖമായിരുന്നു കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ്‌ബോസ് തമിഴ് ഷോയുടെ അവതാരകൻ കമൽഹാസൻ തന്നെ ആയിരുന്നു. ഷോ അവതരിപ്പിക്കുന്നതിനു 130 കോടിയാണ് ബിഗ്‌ബോസിൽ നിന്നും കമൽ ഹാസന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, തന്റെ സിനിമ പ്രതിബദ്ധതകൾ കാരണം ബിഗ്‌ബോസിൽ നിന്നും കമൽ ഹാസൻ പിന്മാറി.
തന്റെ സമൂഹ മാധ്യമം വഴിയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ബിഗ്‌ബോസ് അവതാരകൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദിയുണ്ടെന്നും കമൽഹാസൻ പറഞ്ഞു. അടുത്ത സീസണിൽ അദ്ദേഹം തിരിച്ചു വരുമെന്നാണ് സൂചന.
കഴിഞ്ഞ ആറ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഏഴാം സീസണിൽ കമൽ ഹാസൻ വിവിധ വിമർശനങ്ങൾ നേരിട്ടു. ഇതാണ് അദ്ദേഹം ഷോയിൽ നിന്നും പിന്മാറാനുള്ള കാരണം എന്നും അഭ്യൂഹമുണ്ട്.
View this post on Instagram