Viduthalai 2: വിജയ് സേതുപതി ചിത്രത്തിൽ നായികയാവാൻ മഞ്ജു വാര്യർ; ‘വിടുതലൈ 2’ ഡിസംബറിൽ തീയേറ്ററുകളിലെത്തും
Viduthalai Part 2 Release Date: വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജുവാരിയർ എന്നിവർ ഒന്നിക്കുന്ന ചിത്രം 'വിടുതലൈ പാർട്ട് 2' ഉടൻ തീയേറ്ററുകളിൽ എത്തും. ആർ എസ് ഇൻഫോടെയ്ന്‍മെമെന്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് റിലീസ് തീയതി ആരാധകരെ അറിയിച്ചത്.
വിജയ് സേതുപതിയും മഞ്ജു വാരിയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിടുതലൈ പാർട്ട് 2’ എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം ആർ എസ് ഇൻഫോടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്.
We are excited to announce that Viduthalai Part 2 is coming to theaters worldwide on December 20. Get ready for the next chapter!#ViduthalaiPart2FromDec20
An @ilaiyaraaja Musical @VijaySethuOffl @sooriofficial @elredkumar @rsinfotainment @GrassRootFilmCo @ManjuWarrier4… pic.twitter.com/G3MDa4uFKc
— RS Infotainment (@rsinfotainment) August 29, 2024
വിടുതലൈ പാർട്ട് 2 ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. 2023 മാര്‍ച്ചിലാണ് വിടുതലൈ പാര്‍ട്ട് 1 റിലീസ് ആയത്. ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരുന്നില്ല. വിജയ് സേതുപതി, സൂരി, ഭാവന ശ്രീ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്. മറ്റ് അണിയറ പ്രവർത്തകർ- ഛായാഗ്രഹണം ആർ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
ALSO READ: ബേസിലിൻ്റെ ‘നുണക്കുഴി’ ഒടിടിയിലേക്ക്; ഡിജിറ്റൽ അവകാശം നേടിയത് ഈ പ്ലാറ്റ്ഫോം
അതേസമയം, മലയാളത്തിൽ മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സൈജു ശ്രീധരൻ ആദ്യമായി സംവിധാനം നിർവഹിച്ച ‘ഫൂട്ടേജ്’ ആണ്. ഓഗസ്റ്റ് 23 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജൂണിൽ പുറത്തിറങ്ങിയ ‘മഹാരാജ’ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ’96’ എന്ന തമിഴ് ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരിനെയാണ്. എന്നാൽ, ചില കാരണങ്ങളാൽ ആ റോൾ തൃഷ അവതരിപ്പിക്കുകയാണ് ഉണ്ടായത്. അന്ന് സിനിമയിൽ ഒന്നിക്കാൻ കഴിയാതിരുന്ന താരങ്ങൾ ഈ സിനിമയിലൂടെ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.