Actor Vijaya Ranga Raju : വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ ഇനി ഇല്ല; നടൻ വിജയ രംഗരാജു അന്തരിച്ചു
Actor Vijaya Ranga Raja Death : ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.
ചെന്നൈ : വിയറ്റ്നാം കോളനി എന്ന സിനിമയിൽ റാവുത്തർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗരാജു അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ വെച്ച് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സിയിലായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നടനെ ചെന്നൈയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുന്നത്. തെലുങ്ക് സിനിമ നിർമാതാക്കളുടെ സംഘടന വിജയ രംഗരാജുവിൻ്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
നടൻ്റെ സംസ്കാര ചടങ്ങുകൾ ചെന്നൈയിൽ വെച്ച് നടക്കും. രണ്ട് പെൺമക്കളാണ് രംഗരാജുവിനുള്ളത്. ദീക്ഷിത, പദ്മിനി എന്നിങ്ങിനെയാണ് മക്കളുടെ പേര്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന സിനിമയിലൂടെയാണ് രംഗരാജു സിനിമയിലേക്കെത്തുന്നത്. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങൾ രംഗരാജു അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ബോഡി ബിൽഡിങ്ങ് വെയ്റ്റ്ലിഫ്റ്റിങ്ങ് എന്നീ മേഖലകളിലും രംഗരാജു ശ്രദ്ധേയനായിരുന്നു. മമ്മൂട്ടിയുടെ വെനിസിലെ വ്യാപാരി എന്ന ചിത്രത്തിലും രംഗരാജു അഭിനയിച്ചിട്ടുണ്ട്. കൂടാതെ പത്തോളം മലായളം ചിത്രങ്ങളും ഭാഗമായിട്ടുണ്ട്.
Updating…