Prithviraj Sukumaran: ‘എന്താ ഇവിടെ’; സർപ്രൈസ് നൽകാൻ എമ്പുരാൻ സെറ്റിൽ പറന്നെത്തി സുപ്രിയ; വൈറലായി പൃഥ്വിയുടെ പ്രതികരണം
Supriya Menon surprised Prithviraj: ‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ലൊക്കേഷനിലെത്തി പൃഥ്വിരാജിനു സര്‍പ്രൈസ് നൽകിയ ഭാര്യ സുപ്രിയയുടെ വീഡിയോ ആണ് അത്.
ഏറെ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരുടെയും വിശേഷം എന്നും സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ലൊക്കേഷനിലെത്തി പൃഥ്വിരാജിനു സര്‍പ്രൈസ് നൽകിയ ഭാര്യ സുപ്രിയയുടെ വീഡിയോ ആണ് അത്.
അതിരാവിലെ മുംബൈയിൽ നിന്നും ഫ്ലൈറ്റിലെത്തിയ താരം മൂന്നു മണിക്കൂർ ഡ്രൈവിനു ശേഷമാണ് പാലക്കാടുള്ള ലൊക്കേഷനിലെത്തിയത്. എന്നാൽ സുപ്രിയയുടെ സര്‍പ്രൈസ് എന്‍ട്രി കണ്ട് അമ്പരന്ന പൃഥിയുടെ ആദ്യ ചോദ്യം ‘എന്താ, ഇവിടെ എന്തിനാണ് വന്നത്’ എന്നായിരുന്നു. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. തന്നെ അപ്രതീക്ഷിതമായി കണ്ട പൃഥ്വിയുടെ പ്രതികരണത്തെക്കുറിച്ചും രസകരമായി തന്നെ സുപ്രിയ കുറിച്ചിട്ടുണ്ട്. ഭർത്താവിന്റെ ശ്രദ്ധ പരമാവധി തെറ്റിക്കുക എന്ന അർഥം വരുന്നൊരു ഹാഷ്ടാഗും കുറിപ്പിനൊപ്പം സുപ്രിയ പങ്കുവയ്ക്കുക ഉണ്ടായി. രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ കത്തി കയറിയത്. ഷൂട്ടിംഗ് സെറ്റില്‍ അണുമ്പോബ് വന്നു വീണാല്‍ പോലും ഒരു കുലുക്കം ഏല്‍ക്കാതെ ഷൂട്ട് തുടരുന്ന മനുഷ്യനാണ് സര്‍പ്രൈസ് കൊടുക്കാന്‍ പോകുന്നത്. ഇക്കാര്യം സുപ്രിയ ചേച്ചി ഓര്‍ക്കണമായിരുന്നു. അവിടെ ബോംബ് വന്ന് ചാടിയാല്‍ പോലും അങ്ങേര്‍ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല. അപ്പോളാണ് സര്‍പ്രൈസുമായി നില്‍ക്കുന്നത് എന്നീങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ഇത്ര ദൂരം യാത്ര ചെയ്ത് സര്‍പ്രൈസ് കൊടുക്കാന്‍ വന്നത് എന്തിനാ വന്നത് എന്ന ചോദ്യം കേള്‍ക്കാനായിരുന്നു എന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ഫ്‌ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടര്‍ സാറിന് സര്‍പ്രൈസ് കൊടുക്കാന്‍ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം. ഇതായിരുന്നു സുപ്രിയയുടെ രസകരമായ കുറിപ്പ്. അണ്‍റൊമാന്റിക് ഭര്‍ത്താവ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതേസമയം ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമ്പുരാൻ’. മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മോഹൻലാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി എന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.