Vettam Telefilm : വാർദ്ധക്യത്തിൻ്റെ നൊമ്പരക്കാഴ്ചകളുമായി വെട്ടം ടെലിസിനിമ; ഓണത്തിന് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും

ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിലൂടെ വെട്ടം സംപ്രേഷണം ചെയ്യുന്നതാണ്. ആർകെ എന്ന എഴുപതുകാരനായ രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെയാണ് വെട്ടത്തിൻ്റെ കഥ പറയുക.

Vettam Telefilm : വാർദ്ധക്യത്തിൻ്റെ നൊമ്പരക്കാഴ്ചകളുമായി വെട്ടം ടെലിസിനിമ; ഓണത്തിന് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും

Vettam Tele-Film

Published: 

11 Sep 2024 20:12 PM

നാടും വീട്ടുകാരെയും വിട്ട് പുതിയ തലമുറ വിദേശത്തേക്ക് പോകുമ്പോൾ ഇവിടെ ഒറ്റപ്പെടുന്നത് അവരുടെ മാതാപിതാക്കളാണ്. അവരിൽ പങ്കാളികൾ ഇല്ലാത്തവരാണെങ്കിൽ ആ ജീവിതം തീർത്തും ശോചനീയമാകും. ആ വേദന അനുഭവിക്കുന്നവരുടെ കഥയുമായി എത്തുകയാണ് വെട്ടം എന്ന ടെലിസിനിമ. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിലൂടെ വെട്ടം സംപ്രേഷണം ചെയ്യുന്നതാണ്. ആർകെ എന്ന എഴുപതുകാരനായ രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെയാണ് വെട്ടത്തിൻ്റെ കഥ പറയുക.

കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ആർകെ തൻ്റെ ശിഷ്ടജീവിതം ചിലവഴിക്കുന്നത് കേരളത്തിലാണ്. മുംബൈ സർക്കാർ കോളേജ് പ്രിൻസിപ്പളായിരുന്ന ഭാര്യ സുമം, മൂന്ന് വർഷം മുമ്പാണ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. മകനും മകളും വിവാഹിതരായി അമേരിക്കയിലേക്ക് പറന്നു. ഇടയ്ക്ക് സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ആർകെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് വിധവയായ സഹോദരി ലീലയാണ്. ഡോക്ടർ പ്രകാശിൻ്റെയും പാലിയേറ്റീവ് കെയറിൽ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആർകെയുടെ ചികിത്സാകാര്യങ്ങൾ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ വിഷമിച്ചിരിക്കുന്ന അവസരത്തിൽ, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ കണ്ണോടിച്ച് ആർകെ ആശ്വാസം കൊള്ളും.

ALSO READ : ARM Movie: മൂന്ന് കാലഘട്ടത്തിൻ്റെ കഥ, വൻ ആക്ഷൻ രംഗങ്ങൾ; എന്നിട്ടും അജയൻ്റെ രണ്ടാം മോഷണത്തിന് ചിലവായത് ഇത്ര മാത്രം

വാട്സ്ആപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും മാത്രമായി ഒതുങ്ങിപ്പോകുന്ന അച്ഛൻ മക്കൾ ബന്ധത്തിലെ കടുത്ത നിരാശ ആർക്കെയെ മാനസികമായും ശാരീരികമായും തളർത്തുന്നു. ആർകെയെ ശ്രീജി ഗോപിനാഥൻ അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളായി എത്തുന്നത് ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരാണ്.

രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.

Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍