Vettaiyan OTT Release : വേട്ടയ്യൻ സ്ട്രീമിങ്ങ് ആരംഭിച്ചു, ഇനി കണ്ടു തുടങ്ങാം

Vettaiyan OTT Release Date: ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് അമിതാഭ് ബച്ചൻ രജനിക്കൊപ്പം അഭിനയിക്കുന്നതെന്ന പ്രത്യേകത

Vettaiyan OTT Release : വേട്ടയ്യൻ സ്ട്രീമിങ്ങ് ആരംഭിച്ചു, ഇനി കണ്ടു തുടങ്ങാം

Vettayian OTT

Published: 

08 Nov 2024 08:50 AM

രജനീകാന്ത് നായകനായെത്തി തീയ്യേറ്ററുകളിൽ പുതിയ തംരംഗം സൃഷ്ടിച്ച വേട്ടയ്യൻ ഒടുവിൽ ഒടിടിയിലും എത്തി. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചത്. തീയ്യേറ്ററുകളിൽ ചിത്രം കാണാൻ വിട്ടു പോയവർക്ക് ഇനി ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രം ഏത്തിയത്. പ്രൈം സബ്സ്ക്രൈബ് ചെയ്തവർക്ക് ചിത്രം എളുപ്പത്തിൽ ലഭിക്കും.  ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് അമിതാഭ് ബച്ചൻ രജനിക്കൊപ്പം അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരും ചില പ്രധാന വേഷങ്ങളിലെത്തുന്നു.  ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം വേട്ടയ്യൻ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 171.2 കോടി രൂപയാണ് നേടിയത്.

ബോക്സോഫീസ് കളക്ഷൻ നോക്കിയാൽ ചിത്രം ഇതുവരെ കർണാടകയിൽ നിന്ന് 23.9 കോടിയും ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 21.54 കോടിയും തമിഴ്‌നാട്ടിൽ 102.29 കോടിയും കേരളത്തിൽ നിന്ന് 16.71 കോടിയും ഇന്ത്യയിൽ നിന്ന് 7.37 കോടിയുമാണ് കളക്ഷനായി നേടിയത്. ആമസോൺ പ്രൈമിൽ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കണക്കുകൾ പ്രകാരം 90 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.

 

 

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?