5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shyam Benegal: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

Veteran Filmmaker Shyam Benegal Dies: വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Shyam Benegal: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
ചലച്ചിത്രകാരൻ ശ്യാം ബെനഗൽImage Credit source: PTI
sarika-kp
Sarika KP | Updated On: 23 Dec 2024 21:05 PM

വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഇന്ന് വൈകിട്ട് 6.30-ഓടെ മുംബൈയില്‍ സ്വകാര്യ ആശുപത്രിയിൽ വച്ചായിരന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.  മരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ദാദാ സാഹബ് ‌ഫാൽക്കെ പുരസ്‍കാരവും പത്മഭൂഷനും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍. ഈ മാസം 14 നാണ് ബെനഗൽ 90 ാം പിറന്നാൾ ആഘോഷിച്ചത്.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‍കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്കുർ, നിശാന്ത് , മന്ഥൻ , ഭൂമിക , മമ്മോ , സർദാരി ബീഗം , സുബൈദ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

Also Read: യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണൽ തുടർന്നു; അല്ലു അർജുനെതിരെ പോലീസ്

1934 ഡിസംബർ 14ന് ഹൈദരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കർണാടക സ്വദേശിയും പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധർ ബി ആണ് ആദ്ദേ​ഹത്തിന്റെ പിതാവ്. 12-ാം വയസ്സിൽ ആച്ഛൻ സമ്മാനിച്ച ക്യാമറ ഉപയോ​ഗിച്ചാണ് അ​ദ്ദേഹം ൻ്റെ ആദ്യ സിനിമ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ചാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്റർ ആയിട്ടാണ്‌ ആദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്. പിന്നാലെ ആ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് അദ്ദേഹം ഉയർന്നു. 1962-ൽ ആദ്യ ഡോക്യുമെന്ററി ചിത്രം നിർമിച്ചു. 1973 ലാണ് അദ്ദേഹത്തിൻഫെ ആദ്യ സിനിമയായ അങ്കുർ സംനിധാനം ചെയ്തത്. പിന്നീട് നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗൽ അറിയപ്പെട്ടു. 1966 മുതൽ 1973 വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്നു. നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News