Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
Actor Prathapachandran's Bad Habbit: അദ്ദേഹത്തിന് പല അബന്ധങ്ങളും പറ്റിയിരുന്നു. ഇത് പിന്നീട് തമാശയായി പലയിടത്തും കേട്ടിട്ടുണ്ട്. മദ്യപിച്ച് അദ്ദേഹം കോട്ടയം മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ഓട്ടോയിൽ പോയിട്ടുണ്ട്
കേട്ടോടാ…. രാവുണ്ണി എന്ന് നീട്ടിയ ആ ഡയലോഗ് മാത്രം കൊണ്ട് പ്രതാപചന്ദ്രനെന്ന പ്രതിഭാ നടൻ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത് അക്കാലത്തെ ചൊറിയൻ വില്ലൻ വേഷങ്ങളിലൊന്നായിരുന്നു . സംഘത്തിലെ കുറുപ്പ് മാത്രമല്ല നിരവധി അനശ്വരമായ വേഷങ്ങൾ കൂടിയാണ് പ്രതാപചന്ദ്രൻ മലയാള സിനിമക്ക് നൽകിയത്. ഒരു സിബിഐ ഡയറിക്കുറിപ്പിലെ നാരായണനെ ഓർമയില്ലാത്തവർ ഉണ്ടാകില്ല. തനിയാവർത്തനവും, കോട്ടയം കുഞ്ഞച്ചനുമെല്ലാം അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തിൽ മൈലേജ് കൂട്ടിയിട്ടേയുള്ളു. പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായിരുന്ന അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവായിരുന്നിട്ടും സിനിമയിലെ സ്വീകാര്യതയിൽ ഒരു കുറവും വന്നില്ല. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ചില ദുശ്ശീലങ്ങൾ പ്രതാപചന്ദ്രനൊപ്പം കൂടിയിരുന്നു. കുടുംബം തന്നെ ഇത് സമ്മതിക്കുന്നുമുണ്ട്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയും മക്കളും സംസാരിച്ചത്.
വെള്ളമടി വല്ലാതെ കൂടിയിരുന്നു അത് ഫീൽഡിലുള്ളവർക്കെല്ലാം അറിയാമായിരുന്നു. ഒരു സമയത്ത്. മദ്യപാനമില്ലാതെ പറ്റില്ലായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ ചന്ദ്രിക പറയുന്നു. തങ്ങൾക്ക് പോലും അത് നിയന്ത്രിക്കാൻ പറ്റുമായിരുന്നില്ല കാരണം അച്ഛനെ ഞങ്ങൾക്ക് പേടിയായിരുന്നെന്നും മകൾ പ്രതിഭയും പറയുന്നു, മദ്യപിച്ച് അദ്ദേഹത്തിന് പല അബന്ധങ്ങളും പറ്റിയിരുന്നു. ഇത് പിന്നീട് തമാശയായി പലയിടത്തും കേട്ടിട്ടുണ്ട്. മദ്യപിച്ച് അദ്ദേഹം കോട്ടയം മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ഓട്ടോയിൽ പോയിട്ടുണ്ട്.
ALSO READ: Honey Rose: കോൺഫിഡൻസും കംഫേർട്ടും നൽകുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്
പിറ്റേന്ന് ഷൂട്ടിംഗ് ഉള്ളതാണ്. ഹോട്ടലിലെത്തി പ്രൊക്ഷൻ മാനേജരോട് പൈസ കൊടുക്കാൻ പറഞ്ഞ് പോയി, അയാൾ പൈസ ചോദിച്ചപ്പോഴോണ് ഞെട്ടിയതെന്നും ഭാര്യ പറയുന്നു. അച്ഛനെ പൊതുവേ എല്ലാവർക്കും പേടിയായിരുന്നു കാരണം അച്ഛൻ്റെ ശബ്ദമായിരിക്കും അച്ഛൻ വരുമെന്ന് പറഞ്ഞാൽ വീടിൻ്റെ പിറകിലൂടെ ഒാടും. മക്കളോടും പോലും അദ്ദേഹം ദേഷ്യപ്പെടാറില്ലെന്ന് ഭാര്യയും മകളും പറയുന്നു. അച്ഛൻ്റെ ഒരു സിനിമയുടെ ലൊക്കേഷനിൽ മാത്രമാണ് പോയിട്ടുള്ളത് അത് രജനീകാന്തിൻ്റെ പാണ്ഡ്യൻ ആയിരുന്നു. അവിടുത്തെ അവസ്ഥ കണ്ട് അന്നത്തോടെ മനസ്സിലായി- മകൾ പ്രതിഭ പറഞ്ഞു.
350 മലയാളം ചിത്രങ്ങളിലും 20-ൽ അധികം തമിഴ് ചിത്രങ്ങളിലും പ്രതാപചന്ദ്രൻ അഭിനയിച്ചു. അഞ്ചോളം സിനിമകൾ നിർമ്മിക്കുകയും സിനിമകൾക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. 2004 ഡിസംബർ 16-നാണ് അദ്ദേഹം തൻ്റെ 63-ആം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 2003-ൽ പുറത്തിറങ്ങിയ ജനകീയം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി പ്രതാപചന്ദ്രൻ അഭിനയിച്ചത്.