Veeramanikandan: അയ്യപ്പസ്വാമിയുടെ കഥ പറയാൻ “വീരമണികണ്ഠൻ “; ഒരുക്കുന്നത് ത്രീഡിയിൽ

Veeramanikandan New Movie: മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Veeramanikandan: അയ്യപ്പസ്വാമിയുടെ കഥ പറയാൻ വീരമണികണ്ഠൻ ; ഒരുക്കുന്നത് ത്രീഡിയിൽ

Image Credits: TV9 Malayalam

athira-ajithkumar
Published: 

24 Oct 2024 00:04 AM

പത്തനംതിട്ട: വില്ലാളി വീരൻ അയ്യപ്പ സ്വാമിയുടെ കഥ വീണ്ടും ജനങ്ങൾക്ക് മുന്നിലേക്ക്. അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന “വീരമണികണ്ഠൻ ” എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഒക്ടോബർ 23-ന് നടന്നു. ശബരിമല സന്നിധാനത്തായിരുന്നു പ്രഖ്യാപനം. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വൺ ഇലവന്റെ ബാനറിൽ സജി എസ് മംഗലത്താണ് “വീരമണികണ്ഠൻ നിർക്കുന്നത്. വിഎഫ്എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവ് സംവിധാനം നിർവ്വഹിക്കുമ്പോൾ നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്. വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, 2025 വൃശ്ചികമാസത്തിൽ തീയറ്ററുകളിൾ പ്ര​ദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രീയിലേയും ബോളിവുഡിലെയും നിരവധി താരങ്ങൾ അയ്യപ്പ സ്വാമിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഭാ​ഗമാകും. പുതുമുഖതാരമായിരിക്കും അയ്യപ്പ സ്വാമിയെ അവതരിപ്പിക്കുകയെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഒ.

മഹേഷ് – സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും. 11:11
ത്രീഡി ചിത്രമാണ്.

Related Stories
Maranamass OTT Release: മരണമാസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Kamal Haasan: നായക്കുട്ടി എന്നേക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു, അതോടെ അസൂയയായി: കമല്‍ ഹാസന്‍
Binu Pappu: ‘കഴുത്തിന് പിടിച്ച് പൊക്കിക്കോയെന്ന് അവള്‍ പറഞ്ഞു, ഏറ്റവും ടെന്‍ഷനടിച്ചത് അപ്പോഴായിരുന്നു’: ബിനു പപ്പു
Tharun Moorthy: ‘ആ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ ചോദിച്ചു, ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’: തരുൺ മൂർത്തി
Navya Nair: ‘ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വിജയം സുനിശ്ചിതം’; വന്ദേ മാതരം മുഴക്കി നവ്യ നായര്‍
Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ
നല്ല ചുവന്ന് തുടുത്ത ചുണ്ടുകൾ സ്വന്തമാക്കാം
ദഹനം മെച്ചപ്പെടുത്താൻ നെയ്യ് കഴിക്കാം
ബാത്ത്‌റൂമില്‍ നിന്ന് നീക്കം ചെയ്യേണ്ട 'ഐറ്റംസ്'
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ