Veer Zaara Movie: ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ; 20 വർഷങ്ങൾക്ക് മുമ്പ് റിലീസായ ആ ചിത്രം ഇന്ന് നൂറുകോടി ക്ലബ്ബിൽ, ഇത് ചരിത്രം

Veer Zaara Movie Re release Breaks All Time Box Office Record: പാകിസ്ഥാൻ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥ പറഞ്ഞ ക്ലാസിക് റൊമാന്റിക് ചിത്രം. 20 വർഷങ്ങൾക്കിപ്പുറം ആ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതി.

Veer Zaara Movie: ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ; 20 വർഷങ്ങൾക്ക് മുമ്പ് റിലീസായ ആ ചിത്രം ഇന്ന് നൂറുകോടി ക്ലബ്ബിൽ, ഇത് ചരിത്രം

'വീർ സാറ' ചിത്രത്തിന്റെ പോസ്റ്റർ. (Image Credits: Yash Raj Films Facebook)

Updated On: 

21 Sep 2024 17:21 PM

റീ-റിലീസ് ചിത്രങ്ങളുടെ കാലമാണിതെന്ന് പറയാം. 2024-ൽ തന്നെ പല ഭാഷകളിലായി നിരവധി സിനിമകളാണ് റീ-റിലീസ് ചെയ്തത്. അതിൽ ഭൂരിഭാഗം സിനിമകളും വലിയ വിജയം കൈവരിക്കുകയും ചെയ്തു. എന്നാൽ, റീ-റിലീസ് കളക്ഷന്റെ റെക്കോർഡ് തിരുത്തി എഴുതിയിരിക്കുകയാണ് ബോളിവുഡ് ചിത്രമായ ‘വീർ സാറ’. ഒരു റീ-റിലീസ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടുന്നത് ഇതാദ്യമായാണ്.

റൊമാന്റിക് ക്ലാസിക് ചിത്രമായ ‘വീർ സാറ’ ഈ മാസം 13-ആം തീയതിയാണ് റീ-റിലീസ് ചെയ്തത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത തീയറ്ററുകളിൽ ആയിരുന്നു ചിത്രം എത്തിയത്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയിൽ നിന്ന് 61 കോടിയും വിദേശത്ത് നിന്ന് 37 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. വീണ്ടും റിലീസ് ചെയ്തപ്പോൾ നേടിയത് 2.5 കോടി രൂപയും. ഇതോടെയാണ് ‘വീർ സാറ’ ഇപ്പോൾ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, തീയറ്ററിൽ വിജയകരമായി തന്നെ മുന്നേറുന്നു.

ഷാരൂഖ് ഖാനെ നായകനാക്കി യഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രമാണ് ‘വീർ സാറ’. യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ നായികമാരായി എത്തിയത് പ്രീതി സിന്റയും റാണി മുഖർജിയുമായിരുന്നു. മനോജ് ബാജ്പേയ്, ബോമൻ ഇറാനി, കിരൺ ഖേർ, അനുപം ഖേർ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. കൂടാതെ അമിതാഭ് ബച്ചൻ, ഹേമ മാലിനി എന്നിവർ ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. ‘ഡർ’, ‘ദിൽ തോ പാഗൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം യഷ് ചോപ്രയും ഷാറുഖ് ഖാനും ഒന്നിച്ച ചിത്രമായിരുന്നു ‘വീർ സാറ’.

പാകിസ്ഥാൻ സ്വദേശിയായ യുവതിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതിൽ ഇന്ത്യൻ സൈനികനായി ഷാരൂഖും പാകിസ്ഥാൻ സ്വദേശിയായി പ്രീതി സിന്റയുമാണ് എത്തിയത്. പാക് ജയിലിൽ കഴിയുന്ന നായകനെ പുറത്തെത്തിച്ച് നായികയുമായി ചേരാൻ അവസരം ഒരുക്കുന്ന കഥാപാത്രമാണ് റാണി മുഖർജിയുടേത്.

Related Stories
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ