5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Veena Nair: ബിഗ്‌ബോസ് ചതിച്ചോ? ഔദ്യോഗികമായി ബന്ധം വേര്‍പിരിഞ്ഞ് വീണ നായര്‍

Actress Veena Nair Divorce: 2014ലാണ് വീണ നായരും ആര്‍ ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷും തമ്മില്‍ വിവാഹതിരായത്. 2022 മുതല്‍ ഇരുവരും പിരിയാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങി. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇരുവരും ഔദ്യോഗികമായി ബന്ധം വേര്‍പ്പെടുത്തിയത്.

Veena Nair: ബിഗ്‌ബോസ് ചതിച്ചോ? ഔദ്യോഗികമായി ബന്ധം വേര്‍പിരിഞ്ഞ് വീണ നായര്‍
വീണ നായര്‍. ആര്‍ ജെ അമന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 01 Feb 2025 18:49 PM

നടി വീണ നായരും ഭര്‍ത്താവും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. കുടുംബ കോടതിയില്‍ വെച്ചാണ് വീണ നായരും ഭര്‍ത്താവായിരുന്ന ആര്‍ ജെ അമനും വിവാഹമോചന നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഏറെ നാളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. വീണ നായര്‍ തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചിരുന്നത്.

സൗഹൃദം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് വീണയും അമനും വേര്‍പിരിഞ്ഞതെന്ന് പുറത്തുവരുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇരുവരും പരസ്പരം ഇരുന്ന് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

2014ലാണ് വീണ നായരും ആര്‍ ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷും തമ്മില്‍ വിവാഹതിരായത്. 2022 മുതല്‍ ഇരുവരും പിരിയാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങി. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇരുവരും ഔദ്യോഗികമായി ബന്ധം വേര്‍പ്പെടുത്തിയത്.

താനും പങ്കാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം മകന് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായി വീണ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോന്‍ നല്ല ഹാപ്പിയാണ്, അവന് തങ്ങള്‍ രണ്ടുപേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ മകന്‍ അദ്ദേഹത്തിന്റെ കൂടെ പുറത്തുപോകാറുണ്ട്.

തനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ കഴിയില്ല, അത് അവന് ഇപ്പോളും അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നായിരുന്നു അന്ന് വീണ പറഞ്ഞത്. ബിഗ്‌ബോസ് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമായെന്ന വാര്‍ത്തകളും വീണ നേരത്തെ നിഷേധിച്ചിരുന്നു.

Also Read: Thomas Mathew: സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വര്‍ക്ക്ഔട്ടായില്ല: തോമസ് മാത്യു

അമന്റെ പുതിയ ബന്ധത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും വീണ പറഞ്ഞിരുന്നു. ഇതെല്ലാം നേരത്തെയായിരുന്നു എങ്കില്‍ ഒരുപാട് വേദനിച്ചേനേ. പക്ഷെ അതെല്ലാം കടന്ന് ഇപ്പോള്‍ ഒരുപാട് മുന്നോട്ട് എത്തിയിരിക്കുകയാണെന്നും വീണ പറഞ്ഞിരുന്നു.