Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?

Mehendi Artist Veena Nagda: അതിമനോഹരമായ ഡിസൈനുകൾ കൊണ്ട് ബി-ടൗണിനെ വിസ്മയിപ്പിച്ച മെഹന്ദി കലാകാരി. മെഹന്ദിയുടെ രാജ്ഞി എന്നാണ് വീണ അറിയപ്പെടുന്നത്. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളുടെ വിവാഹത്തിനും വീണ തന്നെയാണ് മെഹന്ദി അണിയിച്ചത്.

Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?

Veena Nagda.

Published: 

27 Jul 2024 13:40 PM

മെഹന്ദി ഇടാൻ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ജാതിയോ മതമോ ഒന്നും നോകാതെ ആളുകൾ ഒരേപോലെ ചെയ്യാൻ താല്പര്യപ്പെടുന്ന ഒന്നാണ് മെഹന്ദി. ഏത് ആഘോഷമായാലും മെഹന്ദി ഇടുന്നത് കൈകൾക്ക് സൗന്ദര്യം കൂട്ടുമെന്നതിൽ സംശയമില്ല. എന്നാൽ നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു പ്രമുഖ മെഹന്ദി കലാകാരിയെയാണ്. ആള് അത്ര നിസാരക്കാരിയല്ല കേട്ടോ… അംബാനി കുടുംബത്തിനും എന്തിന് ബോളിവുഡ് താരങ്ങൾക്ക് പോലും മെഹന്ദി അണിയിക്കുന്ന ഒരേ ഒരു വ്യക്തിയാണ് ഇവർ. വ്യത്യസ്തവും ആകർഷണീയവുമായ ഡിസൈനുകൾ മനോഹരമായി കൈകളിലേക്ക് പകർത്തുന്ന കലാകാരി. വീണ ന​​ഗ്ഡ എന്നാണ് ഈ കലാകാരിയുടെ പേര്.

അടുത്തിടെ രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഒന്നായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട അവരുടെ ഓരോ ആഘോഷങ്ങളും അത്രയേറെ പ്രാധാന്യവും വ്യത്യസ്തതയും ആഡംബര പൂർണവുമായാണ് കൊണ്ടാടിയത്. ആഘോഷങ്ങളിൽ അവരുടെ ഡ്രെസ്സ്, ആക്സസറീസ്, മെഹന്ദി, പങ്കെടുക്കാനെത്തിയ താരങ്ങൾ തുടങ്ങി ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വലിയ ചർച്ചാവിഷയമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് മെഹന്ദി ഡിസൈനുകളും അത് അണിയിച്ച ആ വ്യക്തിയേ കുറിച്ചുമായിരുന്നു.

ആരാണ് വീണ ന​​ഗ്ഡ?

ബോളിവുഡിൽ വളരെയധികം ആരാധകരുള്ള ഒരു മെഹന്ദി ആർട്ടിസ്റ്റാണ് വീണ ന​​ഗ്ഡ. അതിമനോഹരമായ ഡിസൈനുകൾ കൊണ്ട് ബി-ടൗണിനെ വിസ്മയിപ്പിച്ച മെഹന്ദി കലാകാരി എന്നുതന്നെ പറയാം. മെഹന്ദിയുടെ രാജ്ഞി എന്നാണ് വീണ അറിയപ്പെടുന്നത്. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളുടെ വിവാഹത്തിനും വീണ തന്നെയാണ് മെഹന്ദി അണിയിച്ചത്. ഐശ്വര്യ റായ് ബച്ചൻ, കരിഷ്മ കപൂർ, ശിൽപ ഷെട്ടി, സോനം കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, നടാഷ ദലാൽ തുടങ്ങിയ നടിമാരുടെയെല്ലാം കൈകളിൽ വീണ തൻ്റെ അതിശയിപ്പിക്കുന്ന കലാസൃഷ്ടി പകർന്നുനൽകിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മെഹന്ദി അണിയിക്കുന്ന എന്നൊരു പദവികൂടി വീണയ്ക്കുണ്ട്.

വ്യത്യസ്തയ്ക്കും ആകർഷണീയതയ്ക്കും പേരുകേട്ട മെഹന്ദി ആർട്ടിസ്റ്റാണ് വീണ ന​​ഗ്ഡ. പരമ്പരാഗത ശൈലികൾ സമകാലിക ശൈലികളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള അവരുടെ കഴിവാണ് മറ്റുള്ളവരിൽ നിന്ന് വീണയെ വ്യത്യസ്തയാക്കുന്നത്. ഒരു സവിശേഷമായ കഥ പറയുന്നതുപോലെയാണ് അവരുടെ മെഹന്ദി ഡിസൈനുകൾ. വീണ ജനിച്ചത് ഒരു ഇടത്തരം കുടുംബത്തിലാണ്. പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നപ്പോൾ സാരിയിൽ എംബ്രോയ്ഡറി ചെയ്തും മെഹന്ദി അണിയിച്ചുമാണ് അവർ പണം സമ്പാദിച്ചത്.

മെഹന്ദി ഡിസൈൻസ് അണിയിക്കാൻ പ്രാവീണ്യം നേടിയതോടെ വലിയ പാർട്ടികളിൽ മെഹന്തി അണിയിക്കാൻ അവസരം കിട്ടിതുടങ്ങി. ‌ഇതിനെ തുടർന്നാണ് അംബാനി കുടുംബത്തിലേക്ക് വീണയ്ക്ക് ക്ഷണം ലഭിച്ചത്. പിന്നീട്, നടൻ സഞ്ജയ് ഖാന്റെ മകൾ ഫറാ ഖാൻ അലിയുടെ വിവാഹത്തിൽ മെഹന്തി അണിയിച്ചാണ് ബോളിവുഡ് ലോകത്ത് വീണ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സുസൈൻ ഖാന്റെയും ഹൃത്വിക് റോഷന്റെയും വിവാഹത്തിനും അവിടെ വച്ച് ട്വിങ്കിൾ ഖന്നയുടെയും അക്ഷയ് കുമാറിന്റെയും വിവാഹത്തിനും ക്ഷണം ലഭിച്ചു. പിന്നീട് അവർ ബോളിവുഡിൻ്റെ സ്വന്തം മെഹന്ദി കലാകാരിയായി മാറി.

വീണ ന​​ഗ്ഡയുടെ മെഹന്ദിയുടെ പ്രത്യേകത

ഒരു പെൺകുട്ടിയുടെ ഏറ്റവും മനോഹരമായ ദിവസത്തിന് ഭം​ഗി കൂട്ടുക എന്നതിനപ്പുറം മെഹന്ദി എത്രദിവസത്തോളം നീണ്ടുനിൽക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. കാരണം വടക്കൻ സംസ്ഥാനങ്ങളിലെ വിവാഹങ്ങൾ കുറച്ചധിക ദിവസം നീണ്ടുനിൽക്കുന്നതാണ്. അതിനാൽ വധുവിൻ്റെ കൈകളിലെ മെഹന്ദിക്കും അത്രയധികം അയുസ് വേണമെന്നത് പ്രധാനമാണ്. ഇവിടെ വീണയുടെ മെഹന്ദിക്ക് അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്. നല്ല നിറവും ഒപ്പം ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ് അവർ അണിയിക്കുന്ന മെഹന്ദിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. നിറത്തിനോ ഡിസൈനുകൾക്കോ ആഴ്ചകളോളം ആയുസ് നൽകുന്ന തരത്തിലാണ് അവരുടെ മെഹന്ദിയുടെ ചേരുവകൾ.

Related Stories
Blackpink: ബ്ലാക്ക്പിങ്ക് പിരിയുമോ? ആരാധകരുടെ ചോദ്യത്തിന് തൊട്ടും തൊടാതെയും ഉത്തരം നൽകി റോസ്
Suriya 45: 19 വർഷത്തിന് ശേഷം സൂര്യയും ആ വിജയ നായികയും ഒന്നിക്കുന്നു; ‘സൂര്യ 45’ പുതിയ അപ്‌ഡേറ്റ് എത്തി
Saira Banu: ‘ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം എ ആർ റഹ്മാനെ, മാധ്യമങ്ങൾ അദ്ദേഹത്തെ വെറുതെ വിടണം’; അഭ്യര്‍ത്ഥനയുമായി സൈറ ബാനു
Vijay Deverakonda And Rashmika: സിംഗിളല്ല…; രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രങ്ങൾ വൈറൽ
Pranav Praveen: എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകും, അല്ലാതെ വ്‌ളോഗ് ചെയ്യില്ല: പ്രണവ്‌
Sandra Thomas: ‘നിങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്, ഇങ്ങനെയാണോ സംസാരിക്കേണ്ടത്?’; സുരേഷിനെതിരെ സാന്ദ്ര തോമസ്‌
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ