5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Varshangalkku Shesham OTT : ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Varshangalkku Shesham OTT Release Update : ഏപ്രിൽ 11ന് ആവേശം സിനിമയ്ക്കൊപ്പം ക്ലാഷ് റിലീസായി എത്തിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം

Varshangalkku Shesham OTT : ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
വർഷങ്ങൾക്ക് ശേഷം
jenish-thomas
Jenish Thomas | Updated On: 25 May 2024 19:33 PM

Varshangalkku Shesham OTT Platform : വിനീത് ശ്രീനിവാസൻ ഒരുക്കിയ മൾട്ടി സ്റ്റാറർ ചിത്രം വർഷങ്ങൾക്കു ശേഷം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണ്. വർഷങ്ങൾക്കു ശേഷം ജൂൺ ഏഴാം തീയതി മുതൽ ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് സോണി ലിവ് പ്രത്യേക ട്രെയിലർ ഇറക്കി.

ഏപ്രിൽ 11ന് ഫഹദ് ഫാസിൽ ചിത്രം ആവേശത്തിനൊപ്പം ക്ലാഷ് റിലീസായി ഇറങ്ങിയ സിനിമയാണ് വർഷങ്ങൾക്കു ശേഷം. പ്രണവ്, ധ്യാൻ, നിവിൻ എന്നിവർക്ക് പുറമെ കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, ഷാൻ റഹ്മാൻ, നീത പിള്ള, ദീപക് പറമ്പോൾ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കൂടാതെ ചിത്രത്തിൽ അസിഫ് അലി കാമിയേ വേഷത്തിൽ എത്തിയിരുന്നു.

ALSO READ : Jai Ganesh OTT : ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ ചിത്രം ജയ് ഗണേഷ് ഒടിടിയിൽ എത്തി; എവിടെ കാണാം?

ബോക്സ്ഓഫീസിൽ മികച്ച ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം പിന്നീട് ആവേശത്തിൻ്റെ തേരോട്ടത്തിൽ കിതയ്ക്കുകയായിരുന്നു. എന്നിരുന്നാലും ആഗോളത്തലത്തിൽ 80 കോടിയിൽ അധികം വർഷങ്ങൾക്കു ശേഷം നേടിയതായിട്ടാണ് പ്രമുഖ ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും മാത്രമായി 37 കോടിയോളം വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി. 36.5 കോടിയോളമാണ് ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ.

വിനീത് തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രത്തിൻ്റെ നിർമാതാവ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാമനാഥാണ്. വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.