Varalaxmi Sarathkumar: ‘എന്നെ അഞ്ചാറുപേർ ലൈം​ഗികമായി ഉപദ്രവിച്ചു’; കുട്ടികാലത്തെ ദുരനുഭവം വെളിപ്പെടുത്തി വരലക്ഷ്മി ശരത്കുമാർ

Varalaxmi Sarathkumar Opens Up About Being Assaulted: പരിപാടിയിൽ ഒരു മത്സരാർത്ഥി കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതുകേട്ട് വികാരാധീനയായ വരലക്ഷ്മി പെൺകുട്ടിയുടെ കഥ തന്റെ കഥ കൂടിയാണെന്ന് പറഞ്ഞുകൊണ്ട് തന്റെ അനുഭവം കൂടി പങ്കുവയ്ക്കുകയായിരുന്നു.

Varalaxmi Sarathkumar: എന്നെ അഞ്ചാറുപേർ ലൈം​ഗികമായി ഉപദ്രവിച്ചു; കുട്ടികാലത്തെ ദുരനുഭവം വെളിപ്പെടുത്തി വരലക്ഷ്മി ശരത്കുമാർ

വരലക്ഷ്മി ശരത്കുമാർ

nandha-das
Published: 

28 Mar 2025 13:59 PM

കുട്ടിക്കാലത്തെ ദുരനുഭവം വെളിപ്പെടുത്തി നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ. കുട്ടിക്കാലത്ത് താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് പറയുകയാണ് നടി. സീ 5 തമിഴിലെ ഒരു ഡാൻസ് ഷോയിൽ ജ‍ഡ്ജായി എത്തിയതായിരുന്നു താരം. പരിപാടിയിൽ ഒരു മത്സരാർത്ഥി കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതുകേട്ട് വികാരാധീനയായ വരലക്ഷ്മി പെൺകുട്ടിയുടെ കഥ തന്റെ കഥ കൂടിയാണെന്ന് പറഞ്ഞുകൊണ്ട് തന്റെ അനുഭവം കൂടി പങ്കുവയ്ക്കുകയായിരുന്നു.

ഒരു സ്റ്റാർ ഫാമിലിയിൽ നിന്ന് വരുന്നത് കൊണ്ട് ഇത്തരം അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടാകില്ലെന്ന് പലരും വിചാരിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് വരലക്ഷ്മി ആരംഭിച്ചത്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ പലരെയും നല്ലവരാണെന്ന് കരുതി തന്നെ പരിചരിക്കാൻ അവരുടെ വീടുകളിൽ കൊണ്ടുവിടുമെന്നും ആ സമയത്ത് തന്നെ അഞ്ചാറ് പേർ ഉപദ്രവിച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. കുട്ടികൾക്ക് ഗുഡ് ടച്ച് – ബാഡ് ടച്ച് എന്താണെന്ന് പറഞ്ഞുകൊടുക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടാണ് വരലക്ഷ്മി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘അന്ന് എന്നെ ആദ്യം വിളിച്ചത് ലാലേട്ടൻ; അദ്ദേഹം പറഞ്ഞ കാര്യം ഒരിക്കലും മറക്കില്ല’; ഭാവന

“നിന്റെ സ്റ്റോറി എന്റെയും കൂടി സ്റ്റോറിയാണ്. ഞങ്ങൾ സ്റ്റാർ ഫാമിലി ആയതുകൊണ്ട് എല്ലാവരും വിചാരിക്കും ഞങ്ങൾക്ക് ഇതൊന്നും നടക്കില്ലെന്ന്. എല്ലാവർക്കും കഷ്ടപ്പാട് തന്നെയാണ്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും ജോലിക്ക് പോകുന്ന സമയത്ത് ഞങ്ങളെ നോക്കാൻ മറ്റൊരാളുടെ വീട്ടിലാക്കും. മക്കളെ നോക്കണേ എന്ന് പറഞ്ഞാണ് കൊണ്ടാക്കുന്നത്. അവർ നല്ലവരാണെന്ന് വിശ്വസിച്ചാണ് നമ്മളെ അവിടെ ആക്കിപ്പോകുന്നത്. ആ സമയത്ത് എന്നെ അഞ്ചോ ആറോ പേർ ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോൾ ആ ട്രോമയിൽ നിന്നെല്ലാം ഞാൻ കരകയറി. അതുകൊണ്ടാണ് എനിക്ക് നിന്നെ മനസിലാക്കാൻ കഴിയുന്നത്” മത്സരാർത്ഥിയോടായി വരലക്ഷ്മി പറഞ്ഞു.

Related Stories
Rahul Raj : പുര കത്തുമ്പോ തന്നെ വാഴ വെട്ടണമെന്ന് രാഹുൽ രാജ്; ആരെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയ
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
Empuraan Box Office Collection: മഞ്ഞുമ്മൽ ബോയ്സും വീണു! കുതിപ്പ് തുടർന്ന് ‘എമ്പുരാൻ’; ആദ്യ വാരം എത്ര നേടി?
Actor Bala: ‘അമേരിക്കയിൽ നിന്നും എന്നെ പ്രൊപ്പോസ് ചെയ്യാൻ തൃഷയെ പോലൊരു സുന്ദരി വന്നു, കോകിലയെ കണ്ടതും മുഖംവാടി’; ബാല
Joju George: ‘തന്റെ ഈ ശരീരം വെച്ച് റൊമാൻസ് ചെയ്യുന്നത് പ്രശ്നമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു, കേട്ടപ്പോൾ ഭയം തോന്നി’; ജോജു ജോർജ്
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!