വാഴ ഓണത്തിന് ഒടിടിയിൽ എത്തുമോ? എങ്കിൽ എവിടെ കാണാം? | Vaazha OTT : Malayalam Blockbuster Movie Digital Rights Bagged By Amazon Prime Video Says Report Malayalam news - Malayalam Tv9

Vaazha OTT : വാഴ ഈ ഓണത്തിന് ഒടിടിയിൽ എത്തുമോ? എങ്കിൽ എവിടെ കാണാം?

Published: 

04 Sep 2024 18:26 PM

Vaazha OTT Update : ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സംവിധായകൻ വിപിൻ ദാസിൻ്റെ രചനയിൽ ഒരുക്കിയ ചിത്രമാണ് വാഴ്. നിരവധി സോഷ്യൽ മീഡിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Vaazha OTT : വാഴ ഈ ഓണത്തിന് ഒടിടിയിൽ എത്തുമോ? എങ്കിൽ എവിടെ കാണാം?

വാഴ സിനിമയുടെ പോസ്റ്റർ (Image Courtesy : Prithviraj Sukumaran Facebook)

Follow Us On

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന കൊടുങ്കാറ്റ് മലയാള സിനിമയ്ക്ക് മേൽ ആഞ്ഞടിച്ചപ്പോൾ തിയറ്ററിൽ പിടിച്ചു നിന്ന ചിത്രങ്ങളിൽ ഒന്നാണ് വാഴ. ഒരുപിടി സോഷ്യൽ മീഡിയ താരങ്ങളും മറ്റ് കോമഡി താരങ്ങളെയും അണിനിരത്തികൊണ്ട് ഒരുക്കിയ ചിത്രം ഒരു ബോക്സ്ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു. അതേസമയം വാഴ ഒടിടിയിലേക്കെത്താൻ കാത്തിരിക്കുകയാണ് നിരവധി പേർ. റിപ്പോർട്ടുകൾ പ്രകാരം വാഴയുടെ ഒടിടി (Vaazha OTT) അവകാശം വിറ്റു പോയി എന്നാണ്. അപ്പോൾ ചിത്രം ഉടൻ ഒടിടിയിലേക്കെത്തിയേക്കും.

വാഴ ഒടിടിയിലേക്ക്

ആമസോൺ പ്രൈം വീഡിയോയാണ് വാഴയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഒടിടി പ്ലേ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം ഈ ഓണത്തിന് ഒടിടിയിൽ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. വാഴയ്ക്കൊപ്പം തിയറ്ററിൽ എത്തിയ നുണക്കുഴിയും ഈ ഓണത്തിന് ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സി5 ആണ് ബേസിൽ-ജീത്തു ജോസഫ് ചിത്രത്തിൻ്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്.

ALSO READ : Partners Movie OTT: പാർട്ണേഴ്സ് ഒടിടിയിൽ എപ്പോൾ എത്തും?

വാഴയുടെ ബോക്സ്ഓഫീസ്

ബോക്സഓഫീസിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രം ഏകദേശം 35 കോടിയോളം രൂപ ആഗോളത്തലത്തിൽ സ്വന്തമാക്കിട്ടുണ്ട്. കേരളത്തിൽ നിന്നും മാത്രമായി 20 കോടിയോളമാണ് വാഴയുടെ ഗ്രോസ് കളക്ഷൻ. ബാക്കി സംസ്ഥാനങ്ങളിൽ നിന്നുമായി മൂന്ന് കോടിയോളം നേടിട്ടുണ്ട് ചിത്രം. പത്ത് കോടിയിൽ അധികം വാഴയുടെ ഓവർസീസ് കളക്ഷൻ.

വാഴ സിനിമയുടെ അണിയറപ്രവർത്തകർ

ഡബ്ലിയുബിടിഎസ് പ്രൊഡക്ഷൻസിൻ്റെയും ഇമാജിൻ സിനിമാസിൻ്റെയും ബാനറിൽ വിപിൻ ദാസും ഹാരിസ് ദേശവും പിബി അനീഷും ആദർശ് നാരായണും ഐക്കൺ സ്റ്റുഡിയോസും ചേർന്നാണ് വാഴ നിർമിച്ചിരിക്കുന്നത്. ജയ ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്ന സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ ആനന്ദ് മേനെനാണ് വാഴയുടെ സംവിധായകൻ.

മലയാള സിനിമയിലെ സീനിയർ താരങ്ങളായ ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മർക്കോസ് എന്നിവർക്കൊപ്പം പുതിയനിരക്കാരും സോഷ്യൽ മീഡിയ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ് ഒബി, സാഫ്ബോയി, അൻഷിദ് അനു, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെൻ്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, ഹാഷിർ, അശ്വിൻ വിജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനായക് ശശികുമാറിൻ്റെയും ബി.കെ ഹരിനാരായണൻ്റെയും വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ ടീമാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ് പുതുശ്ശേരിയാണ് ഛായാഗ്രാഹകൻ. കണ്ണൻ മോഹനാണ് ചിത്രം എഡിറ്റ് ചെയ്തിയിരിക്കുന്നത്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version