V Sivankutty: ‘വെല്‍ക്കം സര്‍ വെല്‍ക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’; മന്ത്രിയെ ആശ്വസിപ്പിച്ച് ബേസിലും ടൊവിനോയും

Basil Joseph and Tovino Thomas Comment Under V Sivankutty's Video: എന്താണെങ്കിലും മന്ത്രിയും യൂത്തന്മാര്‍ക്കൊപ്പം ട്രെന്‍ഡ് പിടിച്ച് മുന്നേറുകയാണ്. വീഡിയോ വൈറലാകുന്നതിനൊപ്പം മന്ത്രിയും പ്രശംസിച്ചും നിരവധി കമന്റുകളാണെത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന ചടങ്ങാണ് വേദി. വേദിയില്‍ സംസാരിച്ച് തിരികെ സീറ്റില്‍ ഇരിക്കാന്‍ വന്ന ആസിഫ് അലിക്ക് നേരെ മന്ത്രി കൈനീട്ടിയെങ്കിലും ആസിഫ് അത് കണ്ടില്ല.

V Sivankutty: വെല്‍ക്കം സര്‍ വെല്‍ക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം; മന്ത്രിയെ ആശ്വസിപ്പിച്ച് ബേസിലും ടൊവിനോയും

ആസിഫ് അലി, വി ശിവന്‍കുട്ടി, ടൊവിനോ തോമസ്‌

Updated On: 

10 Jan 2025 14:30 PM

എന്തെല്ലാം ട്രെന്‍ഡുകളാണല്ലേ! സിനിമാ താരങ്ങള്‍ വിവിധ ട്രെന്‍ഡുകളുടെ ഭാഗമാകുന്നത് സ്വാഭാവികം. നിരവധി ട്രെന്‍ഡുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉദയം കൊണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരെയും കുടുക്കുടാ ചിരിപ്പിച്ച ഒന്നാണ് ഷേക്ക് ഹാന്‍ഡ് ട്രെന്‍ഡ്. വെറും ട്രെന്‍ഡല്ല ഇതുപോലെ ശാപം പിടിച്ചൊരു ട്രെന്‍ഡില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ ട്രെന്‍ഡിന്റെ ഒടുവിലത്തെ കണ്ണിയായി നമ്മുടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാറിയ കാഴ്ചയും വൈറലോട് വൈറല്‍.

ഞാനും പെട്ടു എന്ന ക്യാപ്ഷനോടെ അദ്ദേഹം പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. എന്നാല്‍ അതിനേക്കാള്‍ വൈറലായി മാറിയിരിക്കുന്നത് ഇപ്പോള്‍ രണ്ട് കമന്റുകളാണ്. ഷേക്ക് ഹാന്‍ഡ് ശാപത്തിന്റെ തലതൊട്ടപ്പന്മാരായ ബേസിലും ടൊവിനോയുമാണ് ആ താരങ്ങള്‍. ടൊവിനോയില്‍ നിന്നാണ് ഈ ശാപങ്ങള്‍ക്കെല്ലാം തുടക്കം കുറിക്കുന്നത്. എന്നാല്‍ തനിക്ക് സംഭവിച്ചതുപോലെ സംഭവിക്കാതിരിക്കാന്‍ മന്ത്രി വിഷയത്തില്‍ ഇടപെട്ടതും ടൊവിനോ തന്നെ.

ടൊവിനോയുടെയും ബേസിലിന്റെ കമന്റ്

മന്ത്രി പങ്കിട്ട വീഡിയോക്ക് താഴെയെത്തിയ ബേസിലിന്റെയും ടൊവിനോയുടെയും കമന്റുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. “വെല്‍ക്കം സര്‍ വെല്‍ക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം,” എന്ന് ബേസില്‍ കുറിച്ചപ്പോള്‍ “പക്ഷെ തക്ക സമയത്ത് ഞാന്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്,” എന്നാണ് ടൊവിനോ പറയുന്നത്.

Also Read: V Sivankutty: ഷേക്ക് ഹാൻഡ് ശാപം! മന്ത്രിയും പെട്ടു; ആസിഫ് അലി കണ്ടില്ല, ചിരി അടക്കാനാവതെ ടൊവിനോ

എന്താണെങ്കിലും മന്ത്രിയും യൂത്തന്മാര്‍ക്കൊപ്പം ട്രെന്‍ഡ് പിടിച്ച് മുന്നേറുകയാണ്. വീഡിയോ വൈറലാകുന്നതിനൊപ്പം മന്ത്രിയും പ്രശംസിച്ചും നിരവധി കമന്റുകളാണെത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന ചടങ്ങാണ് വേദി. വേദിയില്‍ സംസാരിച്ച് തിരികെ സീറ്റില്‍ ഇരിക്കാന്‍ വന്ന ആസിഫ് അലിക്ക് നേരെ മന്ത്രി കൈനീട്ടിയെങ്കിലും ആസിഫ് അത് കണ്ടില്ല.

മന്ത്രി പങ്കുവെച്ച വീഡിയോ

എങ്കിലും മന്ത്രി കൈതാഴ്ത്തിയില്ല. മന്ത്രി ഷേക്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടി പിടിച്ച് നില്‍ക്കുന്നത് കണ്ട് ടൊവിനോയാണ് ആസിഫിന് ഇക്കാര്യം കാണിച്ചുകൊടുക്കുന്നത്. ഇതോടെ ഉടന്‍ തന്നെ ആസിഫ് മന്ത്രിക്ക് കൈകൊടുക്കുകയും ചെയ്തു.

എന്നാല്‍ കൈകൊടുക്കാന്‍ നിര്‍ദേശിച്ച ടൊവിനോ തന്നെ മന്ത്രിയുടെ അടുത്തിരുന്ന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാം ടൊവിനോയുടെ ഐശ്വര്യം എന്നാണ് ആരാധകര്‍ പറയുന്നത്. ടൊവിനോ പങ്കെടുക്കുന്ന എല്ലാ വേദികളിലും ഇത്തരത്തില്‍ സംഭവിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്താനും ആളുകള്‍ മന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ