Biju Sopanam, SP Sreekumar Assault Case : ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതി; ഉപ്പും മുളകും താരങ്ങൾക്കെതിരെ കേസ്
Uppum Mulakum Biju Sopanam, SP Sreekumar Case : കൊച്ചി ഇൻഫോപാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീരീയൽ ചിത്രീകരണത്തിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായിയെന്നാണ് നടിയുടെ പരാതി
കൊച്ചി : ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഉപ്പും മുളകും സീരീയൽ ഫെയിം താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തു. സീരീയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയിലാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തരിക്കുന്നത്. അതേസമയം കേസ് തൃക്കാക്കര പോലീസിന് കൈമാറി. അടുത്തിടെ നടന്ന സംഭവത്തിന്മേലാണ് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷിണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. സിനിമ-സീരിയൽ സെറ്റിൽ നടന്ന സംഭവമായതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയേക്കും.
Updating…