AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു; മമിതയെ വിളിച്ച് ചോദിച്ച് നോക്കൂ; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ

Vijay Fan Unnikkannan : വിജയിയെ താൻ കണ്ടത് സത്യമാണെന്നും ഉണ്ണിക്കണ്ണൻ ഒരിക്കലും നുണ പറയില്ലെന്നും ഇയാൾ പറയുന്നു. അവിടെ വച്ച് മമിത ബൈജു അടക്കമുള്ള മലയാളികൾ തന്നെ കണ്ടതാണെന്നും മമിതയോട് നിങ്ങൾ വിളിച്ച് ചോദിച്ചോ എന്നും ഉണ്ണിക്കണ്ണൻ പറയുന്നു.

എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു; മമിതയെ വിളിച്ച് ചോദിച്ച് നോക്കൂ; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ
Unnikannan Mangalam Dam
sarika-kp
Sarika KP | Updated On: 21 Apr 2025 11:50 AM

നടൻ വിജയിയോടുള്ള ആരാധനയിലൂടെ സോഷ്യൽ മീഡിയ കീഴടക്കിയ ആളാണ് ഉണ്ണിക്കണ്ണൻ മങ്കലംഡാം. മങ്കലംഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായി നടൻ വിജയ്‍യെ കാണാൻ പോയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇഷ്ടതാരത്തെ കാണാൻ ഇറങ്ങിത്തിരിച്ച ഉണ്ണിക്കണ്ണൻ ഒടുവിൽ യാത്രയുടെ 35-ാം ദിവസം വിജയ്‍യെ കണ്ടു. ഈ സന്തോഷ വിവരം ഉണ്ണിക്കണ്ണൻ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.

താരത്തിനൊപ്പമുള്ള ചിത്രം സുരക്ഷ കാരണങ്ങളാൽ എടുക്കാൻ പറ്റിയില്ലെന്നും എന്നാൽ താരത്തിന്റെ ടീം ചിത്രം പകർത്തിയിട്ടുണ്ടെന്നും അത് ലഭിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് മാസങ്ങളായിട്ടും ഒന്നും പുറത്ത് വരാത്തതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉണ്ണിക്കണ്ണന് ലഭിക്കുന്നത്. ഉണ്ണിക്കണ്ണൻ പറഞ്ഞത് വെറുതെയാണെന്നും വിജയിയെ കണ്ടിട്ടില്ലെന്നും പറഞ്ഞ് പരിഹാ​സങ്ങളും വിമർശനങ്ങളും ഉയർന്നതോടെ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇയാൾ ഇപ്പോൾ.

Also Read:‘വിജയി‌യെ കണ്ടു; ഇനി അടുത്ത ലക്ഷ്യം ആ വേദി’; ഉണ്ണിക്കണ്ണൻ പറയുന്നു

വിജയിയെ താൻ കണ്ടത് സത്യമാണെന്നും ഉണ്ണിക്കണ്ണൻ ഒരിക്കലും നുണ പറയില്ലെന്നും ഇയാൾ പറയുന്നു. അവിടെ വച്ച് മമിത ബൈജു അടക്കമുള്ള മലയാളികൾ തന്നെ കണ്ടതാണെന്നും മമിതയോട് നിങ്ങൾ വിളിച്ച് ചോദിച്ചോ എന്നും ഉണ്ണിക്കണ്ണൻ പറയുന്നു. തന്റെ മകൻ പോയ കാര്യം നിറവേറ്റിയെന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറയുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ആയിരുന്നു ഇരുവരുടെയും പ്രതികരണം.

 

 

View this post on Instagram

 

A post shared by Unni Kannan (@k_unnikannan)

വിജയിയെ കണ്ടെന്ന് പറഞ്ഞത് നുണയല്ല. താൻ കള്ളം പറയില്ല. താൻ ഈ എനർജിയിൽ ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിൽ കേരളത്തിലേയും തമിഴ്നാടിലേയും ആളുകൾ തനിക്ക് തന്ന പിന്തുണയാണ്. താൻ വിജയ്‌യെ കണ്ടു. അന്ന് മമിത ബൈജു ഉൾപ്പടെയുള്ള മലയാളികൾ ഉണ്ടായിരുന്നു. ഞാൻ നുണ പറയില്ല. തന്റെ അമ്മയാണ് സത്യമെന്നും വീഡിയോയിൽ ഇയാൾ പറയുന്നു. മമിത തന്നെ നോക്കി ചിരിച്ചു. നിങ്ങളൊന്ന് അവരെ വിളിച്ച് ചോദിച്ച് നോക്കൂ എന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്.

തന്റെ മകൻ പോയ കാര്യം നിറവേറ്റി. ആ ഫോട്ടോ പുറത്തുവരും. അവൻ ഒരിക്കലും ആരോടും നുണ പറയാറില്ലെന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറയുന്നക്. വീഡിയോ വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്ത് എത്തുന്നുണ്ട്.