5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unnikannan: ‘വിജയി‌യെ കണ്ടു; ഇനി അടുത്ത ലക്ഷ്യം ആ വേദി’; ഉണ്ണിക്കണ്ണൻ പറയുന്നു

Vijay Fan Unnikannan Mangalam Dam : ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ പോകും. താന്‍ വെറും നാലാം ക്ലാസുകാരനാണ് അങ്ങന്നെയൊന്നും വിളിക്കുമെന്ന് തോന്നുന്നില്ല.

Unnikannan: ‘വിജയി‌യെ കണ്ടു; ഇനി അടുത്ത ലക്ഷ്യം ആ വേദി’; ഉണ്ണിക്കണ്ണൻ പറയുന്നു
Unnikannan VijayImage Credit source: Unnikannan Instagram/PTI
sarika-kp
Sarika KP | Published: 07 Feb 2025 13:59 PM

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം ഉണ്ണിക്കണ്ണൻ മംഗലംഡാം ആണ്. തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ് ആരാധന കൊണ്ടാണ് മലയാളികൾക്കിടിയിൽ ഉണ്ണിക്കണ്ണൻ താരമായി മാറിയത്. താരത്തെ ഒരു നോക്ക് കാണാൻ ഒരുപാട് ശ്രമിച്ച ഉണ്ണിക്കണ്ണന്റെ ആ​ഗ്രഹം ഒടുവിൽ കഴിഞ്ഞ ദിവസം സഫലമായി.

മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയ്‍‌‌യെ കാണാൻ എത്തി‌യത്. യാത്ര ആരംഭിച്ച് 35-ാം ദിവസം വിജയ്‍യെ കാണുകയായിരുന്നു. താരം തന്നെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണന്‍ പങ്കുവയ്ക്കുകയായിരുന്നു. ഫെബ്രുവരി നാലിനാണ് ഉണ്ണിക്കണ്ണൻ വിജയ്‍‌യെ കണ്ടത്. വിജയ്‌ക്കൊപ്പമുള്ള ചിത്രവും ഉണ്ണിക്കണ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.വിജയ്‍യെ നേരിട്ട് കാണാൻ ജനുവരി ഒന്നിന് രാവിലെ കാല്‍നടയായി ഉണ്ണികണ്ണൻ യാത്ര തിരിക്കുകയായിരുന്നു.

Also Read: അവസാനം നെനച്ചവണ്ടി കിട്ടി! ഉണ്ണികണ്ണൻ വിജയിയെ നേരിൽ കണ്ടു; സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ

ഇതിനു പിന്നാലെ ഉണ്ണിക്കണ്ണന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി ഓൺലൈൻ ചാനലുകളാണ് താരത്തിന്റെ അഭിമുഖത്തിനായി എത്തുന്നത്. ഇത്തരത്തിലുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് വൈറലായിരിക്കുന്നത്. ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ പോകും. താന്‍ വെറും നാലാം ക്ലാസുകാരനാണ് അങ്ങന്നെയൊന്നും വിളിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത്തരം ഒരു അവസരം ഏഷ്യാനെറ്റില്‍ നിന്നും വന്നാല്‍ തീര്‍ച്ചയായും പോകുമെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്.

വിജയ്‌‌യെ കണ്ട് മാധ്യമങ്ങളോട് സംസാരിച്ച ഉണ്ണിക്കണ്ണൻ പറഞ്ഞത് ഇങ്ങനെയായിരുന്നു; താൻ വിജയ് സാറിനെ കണ്ടുവെന്നും കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ പറ്റിയില്ലെന്നും അവർ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ട് എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു. സെറ്റിൽ നിന്ന് തോളിൽ കൈയിട്ടാണ് തന്നെ വിജയ് സാർ കാരവാനിലേക്ക് കൊണ്ടുപോയതെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. തങ്ങൾ‌ ഒരു പത്ത് മിനിറ്റോളം സംസാരിച്ചെന്നും താൻ ഭയങ്കര ഹാപ്പിയാണെന്നും ഉണ്ണിക്കണ്ണന്‍ പറയുന്നു.