Unni Mukundan : ഒടുവിൽ ആ വലിയ സർപ്രൈസ് ഇതാ! ഇനി ഉണ്ണി മുകുന്ദനൊപ്പം മോഹൻലാലും ആശീർവാദ് സിനിമാസും
Aashirvad Cinemas To Collaborate With Unni Mukundan: ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന അടുത്ത ചിത്രം ഗേറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശമാണ് മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഉണ്ണി മുകുന്ദനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യ്ത ചിത്രം മാർക്കോ പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരത്തിന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയിലാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
മോഹൻലാലിനെ കാണാൻ ഉണ്ണി മുകുന്ദൻ എത്തിയതാണ് ആദ്യം ചർച്ചയ്ക്ക് വഴിവച്ചത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. എൽ’ എന്ന് മാത്രം ക്യാപ്ഷൻ നൽകി പങ്കുവച്ച ചിത്രത്തിൽ വളരെ കൂൾ ലുക്കിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെയും മോഹൻലാലിനെയുമാണ് കാണാൻ പറ്റിയത്. ഇതോടെ ഏറെ ആകാംഷയിലായിരുന്നു പ്രേക്ഷകർ. ഇരുവരും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നു എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും ഉണ്ണി മുകുന്ദൻ പങ്കുവച്ച ചിത്രം ആരാധകരിൽ ആകാംഷ വീണ്ടും കൂട്ടി. ഇത്തവണ സ്കൂട്ടറിൽ ഇരിക്കുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്. ‘സ്പെഷ്യലായ ഒന്ന് വരുന്നു, കാത്തിരിക്കു’ എന്നാണ് ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‘എംഎൽ 2255’ എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റു ചെയ്തത്. ഇതോടെ വലിയ എന്തോ ഒന്ന് വരാൻ പോകുന്നതിന്റെ സൂചനയാണ് ഇതെന്ന് ആരാധകർക്ക് ഉറപ്പായി.
ഒടുവിലിതാ ആ സർപ്രൈസ് പുറത്ത് വിട്ടിരിക്കുകയാണ് താരം. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ആശിർവാദ് സിനിമാസും ഉണ്ണി മുകുന്ദനുമായി സഹകരിക്കുന്നുവെന്നാണ് വിവരം. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഉണ്ണി മുകുന്ദനൊപ്പവും മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ആന്റണി ഇക്കാര്യം പങ്കുവച്ചത്.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന അടുത്ത ചിത്രം ഗേറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശമാണ് മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഉണ്ണി മുകുന്ദനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദൻ, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.
അതേസമയം കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്‌മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു ടിപ്പിക്കൽ കോമഡി ഡ്രാമ വിഭാഗത്തിൽ പെടെന്നു ചിത്രമായിരിക്കും ഇതെന്നാണ് സൂചന.