Marco: ഇനി സീൻ മാറും! മലയാള സിനിമ കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രം വരുന്നു; ‘മാർക്കോ’ക്ക് എ സർട്ടിഫിക്കറ്റ്
അടിമുടി വയലൻസിൽ തീർത്ത ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡിൽ നിന്നും 'എ' സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. 'മാർക്കോ' ഡിസംബർ 20-ന് തീയറ്ററുകളിൽ എത്തും.
മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രം ‘മാർക്കോ’ ഗംഭീര തിയറ്റർ എക്സ്പീരിയൻസാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും, ടീസറും, പാട്ടുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയധികം വയലൻസ് ഉള്ള ഒരു ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിമുടി വയലൻസിൽ തീർത്ത ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡിൽ നിന്നും ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 20-ന് തീയറ്ററുകളിൽ എത്തും.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് ഉണ്ണി മുകുന്ദനാണ്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ സിനിമ ‘മിഖായേൽ’-ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയറിനെ കേന്ദ്രീകരിച്ച് ഇറക്കുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘മാർക്കോ’. ഗംബീര മ്യൂസിക് സ്‌കോറോഡ് കൂടി എത്തുന്ന ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്രൂരാണ്.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘മാർക്കോ’. ഇതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവി ഷെരീഫ് സ്വന്തമാക്കി. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് കലൈ കിംഗ്സണാണ്.
ALSO READ: ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് എത്തി; ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ‘മാർക്കോ’ റിലീസിന് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദന് പുറമെ ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
എക്സിക്യൂറിറ്റിവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: കിഷൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.