5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco Movie: ബ്രഹ്‌മാണ്ഡ ചിത്രം മാർക്കോ വരുന്നു; യുഎ സർട്ടിഫിക്കേറ്റോടെ ടീസർ പുറത്ത്

Marco Movie Release Update: മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിക്കുന്നത്. മാർക്കോ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.

Marco Movie: ബ്രഹ്‌മാണ്ഡ ചിത്രം മാർക്കോ വരുന്നു; യുഎ സർട്ടിഫിക്കേറ്റോടെ ടീസർ പുറത്ത്
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 02 Nov 2024 16:10 PM

ഉണ്ണി മുകുന്ദൻ നാകനാക്കി ഹനീഫ് അദനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാർക്കോ’ (Marco Movie). ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം പുതുമയാർന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകളിൽ എത്താമെന്നാണ് പ്രതീക്ഷ. സിനിമയുടെ ടീസർ ഇതിനകം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിത്. മലയാളത്തിലെ ഏറ്റവും വലിയ ആക്‌ഷൻ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്.

പ്രേക്ഷകർക്ക് ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് ‘മാർക്കോ’ ടീം എത്തിയിരുന്നു. യുഎ സർട്ടിഫിക്കറ്റോടെയാണ് തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിക്കുന്നത്. വ്യവസായ മേഖലയിൽ അതികായന്മാരായ ക്യൂബ്സ് ഇന്റർനാഷ്നൽ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ടീസറിൻ്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യേണ്ടതായി വന്നിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ടീസറിൻ്റെ സർട്ടിഫിക്കേഷൻ ആവശ്യങ്ങൾക്കായി മാത്രമാണെന്നും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് അറിയിച്ചിരുന്നു. ലോകോത്തര നിലവാരത്തിലെത്തുന്ന ചിത്രത്തിൽ പ്രേക്ഷകർഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഒരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

നടൻ ജഗദീഷിൻ്റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾക്കും ചിത്രത്തിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മികവുറ്റ വിഷ്വൽസും മ്യൂസിക്കും മാസ് രംഗങ്ങളുമായി ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തുക. ചിത്രം നിർമ്മിക്കുന്നതോടൊപ്പം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻ്റ്സ് തന്നെയാണ്.

നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി ക്യൂബ്സ് എൻറർടെയ്ൻമെൻ്റ്സ്. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

മാർക്കോ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത്.