Get Set Baby Trailer: ഇനി വയലൻസില്ല! ട്രാക്ക് മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’, ട്രെയിലർ പുറത്ത്
Get Set Baby Trailer Out: ട്രെയിലറിന് പ്രേക്ഷരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയൊന്നിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

'ഗെറ്റ് സെറ്റ് ബേബി' പോസ്റ്റർ
വയലൻസ് പ്രമേയമായൊരുക്കിയ ‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്താൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. സംവിധായകൻ വിനയ് ഗോവിന്ദ് ഒരുക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിലൂടെയാണ് കുടുംബ പ്രേക്ഷകരെ കൈയിലെടുക്കാൻ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷരിൽ നിന്ന് ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയൊന്നിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ‘കോഹിനൂർ’, ‘കിളി പോയി’ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’.
രാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. കിംഗ്സ്മെൻ എൽഎൽപി, സ്‍കന്ദ സിനിമാസ് എന്നീ ബാനറുകളിൽ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും, എഡിറ്റിംഗ് അർജു ബെന്നുമാണ്. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് സാം സി എസ് ആണ്.
ALSO READ: കേക്ക് വരാൻ വൈകി… മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ച് ആഘോഷം; പിറന്നാളാഘോഷിച്ച് ‘അമൽ ഡേവീസ്’
ഗെറ്റ് സെറ്റ് ബേബി ട്രെയിലർ:
സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, പ്രമോഷൻ കണ്സൾട്ടൻറ്: വിപിൻ കുമാർ വി, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് റൈറ്റ്സ്: ഫാർസ് ഫിലിംസ് – എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.