Gets Set Baby : ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച മികച്ച മെഡിക്കൽ ഫാമിലി ഡ്രാമ; ഗെറ്റ് സെറ്റ് ബേബി തിയറ്ററുകളിൽ മുന്നേറുന്നു
Gets Set Baby Movie Review : കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഒരു ലൈറ്റ് ഹാർട്ടട് ഫൺ ഫീൽഗുഡ് വിരുന്നാണ് തിയറ്ററുകളിൽ പ്രേക്ഷകർക്കായി സംവിധായകൻ സമ്മാനിച്ചിരിക്കുന്നത്

ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍ മാറുന്ന കാലത്തിന്‍റെ കഥ പറയുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍ മികച്ച പ്രതികരണം ലഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ ഉണ്ണി മുകുന്ദൻ ചിത്രത്തിന് 9.6 റേറ്റിങ് നേടിയ ട്രെൻഡിങ്ങിലേക്ക് കുതിക്കുകയാണ്. ഈ ലൈറ്റ് ഹാർട്ട് ചിത്രം കാണുന്നതിനായി ഏറെയും കുടുംബപ്രേക്ഷകരാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ലഭിച്ച ഒരു മികച്ച മെഡിക്കൽ ഫാമിലി ഡ്രാമയാണ് ഗെറ്റ് സെറ്റ് ബേബിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ആസിഫ് അലി നായകനായി എത്തിയ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഒരു ലൈറ്റ് ഹാർട്ടട് ഫൺ ഫീൽഗുഡ് വിരുന്നാണ് തിയറ്ററുകളിൽ പ്രേക്ഷകർക്കായി സംവിധായകൻ സമ്മാനിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ കോളേജിൽ ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു ആൺകുട്ടി ഗൈനക്കോളജി പഠിക്കാനെത്തുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാതന്തു. തുടർന്ന് നായകൻ IVF സ്പെഷലിസ്റ്റായി വളരുകയും ശേഷം നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് സിനിമ പറയുന്ന കഥ.
ആദ്യമായി ഉണ്ണി മുകുന്ദൻ്റെ നായികയായി നിഖില വിമൽ എത്തുന്നതും ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഉണ്ണി ഡോ. അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഉണ്ണിയും ക്ലൗഡ് കിച്ചൻ നടത്തുന്ന സ്വാതി യുവതിയായട്ടാണ് നിഖില ചിത്രത്തിൽ എത്തുന്നത്.
ALSO READ : Unni Mukundan: ഒടുവിൽ ഉണ്ണി മുകുന്ദനും പെട്ടു! ‘ബേസിൽ യൂണിവേഴ്സി’ലേക്ക് പുതിയൊരാൾ കൂടി; വീഡിയോ വൈറൽ
ഉണ്ണിക്കും നിഖിലയ്ക്ക് പുറമെ സുധീഷ്, ജോണി ആൻ്റണി, ചെമ്പൻ വിനോദ് ജോസ്, സുരഭിലക്ഷ്മി, ഗംഗ മീര, ഫറ ഷിബ്‍ല, മീര വാസുദേവ്, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, ദിനേഷ് പ്രഭാകർ, മുത്തുമണി, ജുവൽ മേരി, പുണ്യ എലിസബത്ത്, ശ്യാം മോഹൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം. അർജു ബെന്നാണ് എഡിറ്റർ. കൈതി, ആർഡിഎക്സ് എന്നീ സിനിമകൾക്ക് സംഗീതം നൽകിയ സാം സിഎസ് ഗെറ്റ് സെറ്റ് ബേബിയുടെയും സംഗീത സംവിധായകൻ.