5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: ‘ദയവ് ചെയ്ത് നിങ്ങളങ്ങനെ ചെയ്യരുത്; ഞങ്ങൾ നിസ്സഹായരാണ്’; അപേക്ഷയുമായി ഉണ്ണി മുകുന്ദൻ

Unni Mukundan Requests to Fans: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ'യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി നിർമാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകിയിരുന്നു.

Unni Mukundan: ‘ദയവ് ചെയ്ത് നിങ്ങളങ്ങനെ ചെയ്യരുത്; ഞങ്ങൾ നിസ്സഹായരാണ്’; അപേക്ഷയുമായി ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻImage Credit source: Unni Mukundan Facebook
nandha-das
Nandha Das | Updated On: 02 Jan 2025 00:32 AM

‘മാർക്കോ’യുടെ വിജയക്കുതിപ്പ് തുടരുന്നതിനിടെ പ്രേക്ഷകരോട് അപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ വ്യാജ പതിപ്പ് കാണുന്നവരോടാണ് നടന്റെ അഭ്യർത്ഥന. വ്യാജ പതിപ്പുകൾ ഓൺലൈൻ വഴി കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങൾ എല്ലാവരും നിസ്സഹായരാണെന്നും ഇതൊരു അപേക്ഷയാണെന്നും നടൻ കുറിപ്പിൽ പറയുന്നു.

“ദയവ് ചെയ്ത് നിങ്ങൾ സിനിമകളുടെ വ്യാജപതിപ്പുകൾ കാണരുത്. ഞങ്ങൾ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായാവസ്ഥ തോന്നുന്നു. നിങ്ങൾക്കേ ഇത് അവസാനിപ്പിക്കാൻ സാധിക്കൂ. ഓൺലൈനിൽ കൂടി ഇത്തരത്തിലുള്ള സിനിമകളുടെ വ്യാജപതിപ്പ് കാണാതിരിക്കുക. ഡൗൺലോഡ് ചെയ്യാതിരിക്കുക. ഇതൊരു അപേക്ഷയാണ്.” ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർക്കോ’യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി നിർമാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പ്രതിയെ പോലീസ് ആലുവയിൽ നിന്ന് പിടികൂടുകയും ചെയ്തു. ഇതിന് പിന്നാലെയാണ്, ഇപ്പോൾ ഉണ്ണി മുകുന്ദൻ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: ബോളിവുഡിനെയും ഞെട്ടിച്ച് മാർക്കോയുടെ കുതിപ്പ്; 13-ാം ദിനത്തിലും ‘വയലൻസ്’ തരംഗം, ആകെ എത്ര നേടി?

ഇൻസ്റ്റാഗ്രാം വഴിയാണ് ആലുവ സ്വദേശിയയായ അക്വിബ് ഹനാൻ എന്ന 21കാരൻ മാർക്കോയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി മെസേജ് അയച്ചാൽ മാർക്കോയുടെ ലിങ്ക് അയച്ചുതരാം എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതോടെയാണ്, സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കൾ പോലീസിൽ പരാതി നൽകുന്നത്. തുടർന്ന്, ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് സംഭവം തെളിയുന്നതും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതും.. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

2024 ഡിസംബർ 20-നാണ് മാർക്കോ തീയറ്ററുകളിൽ എത്തിയത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വിജയകരമായ മുന്നേറ്റം തുടരുകയാണ്. റീലിസായി 13 ദിവസം പിന്നിടുമ്പോൾ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ ആഗോളതലത്തിൽ നേടിയത് 70 കോടി രൂപയാണ്. കേരളത്തിൽ മാത്രമല്ല ബോളിവുഡിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. അഭിമന്യു തിലകൻ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.