Marco Movie :’ചോര കൊണ്ട് അവനെ കുളിപ്പിക്കും, തീകൊണ്ട് പൊതിയും, മണ്ണുകൊണ്ട് മൂടും’; മാര്‍ക്കോയിലെ പുതിയ പ്രോമോ സോങ് പുറത്ത്
Marco New Promo Song :ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറിക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഫാമിലി' എന്ന പേരിലുള്ള ഗാനമാണ് പുറത്തുവിട്ടത്. സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. അനോണിമൗസും ഫില്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഉണ്ണിമുകുന്ദൻ ചിത്രം ‘മാർക്കോ’ തീയറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറിക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഫാമിലി’ എന്ന പേരിലുള്ള ഗാനമാണ് പുറത്തുവിട്ടത്. സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. അനോണിമൗസും ഫില്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചോര കൊണ്ട് ഞാൻ അവനെ കുളിപ്പിക്കും, തീകൊണ്ട് പൊതിയും, മണ്ണുകൊണ്ട് മൂടും, കൊന്ന് കളയാൻ ഏത് നായ്ക്കും നരയ്ക്കും പറ്റും,മരണത്തേക്കാള്‍ വലിയ ശിക്ഷ എന്താണെന്ന് ഞാന്‍ അറിയിച്ചോളാം’ എന്ന ഡയലോഗിലാണ് ഗാനം ആരംഭിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാർക്കോ’. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി എത്തുന്നു. സിനിമ എത്തുന്നതിനായി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയുമാണ്. ഇതിനു നിരവധി കാര്യങ്ങളുണ്ട്. പ്രധാനമായും മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ് ചിത്രമായിരിക്കും ‘മാർക്കോ’യെന്ന് റിപ്പോർട്ടുകൾ. ഇതിനെ കുറിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ സൂചന നൽകിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയിലറും ടീസറും. ഇതിനു പുറമെ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതും. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്.
അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്
ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. അതേസമയം റിലീസിനു മുമ്പു തന്നെ ഓൺലൈൻ ബുക്കിങിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. പല തിയറ്ററുകളിലും ആദ്യ ഷോ ഏതാണ് ഹൗസ്ഫുൾ ആയി കഴിഞ്ഞു. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ‘മാർക്കോ’. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും ‘മാർക്കോ’ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും റിപ്പോർട്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്‌ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.